ഈയൊരു സൂത്രം അറിഞ്ഞാൽ കൈ തൊടാതെ തന്നെ ഏതൊരു ബർണറും പുതുപുത്തനാക്കാം.

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും കാണാൻ സാധിക്കുന്ന ഒന്നാണ് ഗ്യാസ് അടുപ്പുകൾ. വിറകടുപ്പിക്കാളും വളരെ എളുപ്പത്തിൽ ഭക്ഷണം പാകം ചെയ്യാൻ സാധിക്കും എന്നുള്ളതിനാലും കൈകാര്യം ചെയ്യാൻ എളുപ്പം ഉള്ളതിനാലും തന്നെ ഇന്ന് എല്ലാ വീടുകളിലും ഇത് കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ഗ്യാസ് ഉപയോഗിക്കുന്നത് പോലെ തന്നെ എല്ലാ വീട്ടിലും ഓരോരുത്തരും നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഗ്യാസ് പെട്ടെന്ന് തീർന്നു പോകുക എന്നുള്ളത്.

   

ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഗ്യാസ് ഓരോ ട്രിപ്പ് അടുപ്പ് കത്തിക്കുമ്പോഴും കൂടുതലായി പുറത്തേക്ക് പോകുന്നു എന്നുള്ളതുകൊണ്ടാണ്. കൂടുതലായും ഗ്യാസ് ഇങ്ങനെവെറുതെ പോകുന്നതിനെ കാരണം എന്നു പറയുന്നത് ബർണറുകളിൽ അഴുക്കുകളും പൊടികളും പറ്റിപ്പിടിക്കുന്നതാണ്. ബർണറുകളിൽ അഴുക്കുകളും പൊടികളും കറകളും എല്ലാം പറ്റി പിടിക്കുമ്പോൾ അതിനുള്ള ചെറിയ ഹോളുകൾ അടഞ്ഞു പോകുകയും ഗ്യാസ് പോകുന്നുണ്ടെങ്കിലും അത് കത്താതെ വരികയും ചെയ്യുന്നു.

അതിനാൽ തന്നെ ബർണറുകൾ യഥാവിതം നല്ലവണ്ണം ക്ലീൻ ചെയ്യേണ്ടത് അനിവാര്യമാണ്. സാധാരണ നാം സോപ്പ് ഉപയോഗിച്ചിട്ടും മറ്റും ഉരച്ച് കഴുകിയാലൊന്നും അതിനുള്ളിലെ ഹോളുകളിൽ അടഞ്ഞിരിക്കുന്ന അഴുക്കുകൾ പോയി കിട്ടണമെന്നില്ല. അത്തരത്തിൽ ബർണറുകളിൽ തങ്ങിനിൽക്കുന്ന എത്ര വലിയ അഴുക്കും പൊടിയും വളരെ എളുപ്പം നീക്കം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

ചെയ്തുനോക്കി നല്ല റിസൾട്ട് കിട്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇത്. ഇതിനായി ഏറ്റവുമധികം വേണ്ടത് ഒരു ചില്ലപാത്രത്തിൽ അല്പം ചൂടുവെള്ളം എടുക്കുകയാണ്. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺബേക്കിംഗ് സോഡയും വിനാഗിരിയും ചെറുനാരങ്ങയുടെ നീരും ഒന്നോ രണ്ടോ സ്പൂൺ ഹാർപ്പിക്കും ഒഴിച്ചുകൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.