ഇന്നത്തെ കാലഘട്ടത്തിൽ ഒത്തുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് വയർ പുറത്തേക്ക് ചാടി നിൽക്കുക എന്നുള്ളത്. ശരീരഭാരം അമിതമായി കൂടുമ്പോഴാണ് ഇത്തരത്തിൽ വയർ ചാടി നിൽക്കുന്ന അവസ്ഥ ഉണ്ടാകുന്നത്. ആദ്യകാലങ്ങളിൽ സ്ത്രീകളിൽ മാത്രമാണ് ഇത്തരത്തിൽ വയർ ചാടു നിൽക്കുന്ന പ്രശ്നം കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും മറ്റും ഉപയോഗിക്കുന്നതിനാൽ തന്നെ പുരുഷന്മാരിലും ഇത്തരത്തിൽ കുടവയർ കാണാൻ സാധിക്കുന്നതാണ്.
സ്ത്രീകളിൽ പൊതുവേ ഇത്തരത്തിൽ കുടവയർ കാണുന്നത് പ്രസവത്തിനുശേഷം ആയിരിക്കും. ഇങ്ങനെ കുടവയർ ഉണ്ടാകുമ്പോൾ ഏതു വസ്ത്രം ധരിച്ചാലും വയർ പുറത്തേക്ക് ചാടി നിൽക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഏതു വസ്ത്രം ഇട്ടാലും ഒരു ഭംഗിയില്ലാത്ത അവസ്ഥയാണ് കാണുന്നത്. നമ്മുടെ കോൺഫിഡൻസിനെ തന്നെ ഇത് ബാധിക്കാവുന്നതാണ്. ഈ ഒരു പ്രശ്നം മറികടക്കുന്നതിന് വേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും യൂസ് ചെയ്യുന്ന ഒന്നാണ് ഇൻ ഷേപ്പുകൾ.
വസ്ത്രം ധരിക്കുന്നതിന് മുൻപ് വയറിനു മുകളിൽ ഇൻ ഷേപ്പ് ധരിക്കുകയാണെങ്കിൽ വയർ പകുതിയിലധികം ഉള്ളിലേക്ക് പോകുകയും വസ്ത്രങ്ങൾ ധരിച്ചതിനുശേഷം വയർ പുറത്തേക്ക് ചാടി നിൽക്കുന്ന അവസ്ഥ ഇല്ലാതിരിക്കുകയും ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള ഇൻഷേപ്പുകൾ നാം ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്യുകയോ അല്ലെങ്കിൽ കടകളിൽ പോയി വാങ്ങിക്കുകയാണ് ചെയ്യാറുള്ളത്.
എന്നാൽ ഇനി അങ്ങനെ വാങ്ങിക്കേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടിൽ വച്ച് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ഇൻ ഷേപ്പ് തുന്നിയെടുക്കാവുന്നതാണ്. ഇതിനായി കുട്ടികളുടെ ഒരു പഴയ ബനിയൻ മാത്രം മതിയാകും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.