ഈയൊരു സൂത്രം ചെയ്താൽ മതി ഫ്രിഡ്ജിൽ കിലോ കണക്കിന് പച്ചക്കറികൾ സൂക്ഷിക്കാം.

ജീവിതത്തിൽ പലതരത്തിലുള്ള ജോലികളും എളുപ്പമാക്കുന്നതിന് വേണ്ടി പല മാർഗങ്ങളും നമുക്ക് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ കുറെയധികം കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്. വീട്ടമ്മമാരുടെ ഒരു വലിയ ജോലി എന്നു പറയുന്നത് കുട്ടികൾക്ക് ആഹാരം കൊടുക്കുക എന്നുള്ളതാണ്. കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്നാണ് നെല്ലിക്ക. ഈ നെല്ലിക്ക കടിക്കുമ്പോൾ അല്പം പുളി ആയതിനാൽ തന്നെ കുട്ടികൾ ഇത് കഴിക്കാൻ വിമുഖത പ്രകടിപ്പിക്കാറുണ്ട്.

   

ഇത്തരം സാഹചര്യങ്ങളിൽ അവർക്ക് നെല്ലിക്കേടേതായ എല്ലാ ഗുണങ്ങളും ലഭിക്കുന്നതിനുവേണ്ടി ഈ ഒരു കാര്യം ചെയ്യാവുന്നതാണ്. ഇതിനായി നെല്ലിക്ക ചെറുതായി അരിഞ്ഞതിനുശേഷം തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഇട്ട് കൊടുത്തു 10 12 മണിക്കൂർ കഴിയുമ്പോൾ ആ വെള്ളം കുട്ടികളെ കൊണ്ട് കുടിപ്പിച്ചാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളത്തിനു മധുരം ഉണ്ടാകുകയും കുട്ടികൾ മടികൂടാതെ അത് കുടിക്കുകയും നെല്ലിക്കയുടെ എല്ലാ ഗുണങ്ങളും കുട്ടികൾക്ക് ലഭിക്കുകയും ചെയ്യുന്നതാണ്.

അതുപോലെ തന്നെ നമ്മുടെ വീടുകളിൽ പപ്പടം വാങ്ങിക്കുമ്പോൾ പലപ്പോഴും അത് കുറച്ചു ദിവസം കഴിയുമ്പോഴേക്കും കേടായി പോകുന്നു. ഇങ്ങനെ പപ്പടം കേടാകാതിരിക്കുന്നതിന് വേണ്ടി ഒരു പ്ലാസ്റ്റിക് കവറിലേക്ക് പപ്പടം ഇട്ടുകൊടുത്തതിനുശേഷം നല്ലവണ്ണം എയർ കടക്കാത്ത രീതിയിൽ കെട്ടി അരിയുടെ ചാക്കിന്റെ ഉള്ളിലേക്ക് ഇറക്കി വയ്ക്കേണ്ടതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ പപ്പടം കേടുകൂടാതെ ഇരിക്കുകയും പപ്പടം നല്ലവണ്ണം പോള വരികയും ചെയ്യുന്നതാണ്. അതുപോലെ തന്നെ വീടുകളിൽ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഫ്രിഡ്ജിൽ സ്ഥലമില്ല എന്നുള്ളത്. ആഹാരപദാർത്ഥങ്ങളും പച്ചക്കറികളും എല്ലാം വയ്ക്കുമ്പോൾ ഫ്രിഡ്ജിലെ സ്ഥലം പെട്ടെന്ന് തന്നെ തീർന്നു പോകുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.