നമ്മോരോരുത്തരും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് ഉപ്പ്. കല്ലുപ്പായാലും പൊടിയുപ്പ് ആയാലും ഒട്ടനവധി ഉപയോഗമാണ് ഇവ ഉപയോഗിച്ചിട്ട് ചെയ്യാൻ സാധിക്കുന്നത്. ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ പലതരത്തിലുള്ള ക്ലീനിങ്ങുകളും മറ്റു പല ടിപ്സുകളും ഉപ്പ് ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിൽ കല്ലുപ്പും പൊടിയുപ്പും ഉപയോഗിച്ച് നമുക്ക് ദൈനംദിന ജീവിതത്തിൽ ചെയ്യാൻ സാധിക്കുന്ന കുറെയധികം ട്രികുകളാണ് ഇതിൽ നൽകിയിരിക്കുന്നത്.
ചെയ്തുനോക്കി നല്ല റിസൾട്ട് കിട്ടിയിട്ടുള്ള ട്രിക്കുകൾ ആണ് ഇത് ഓരോന്നും. മിക്സിയുടെ ജാറിൽ ഒരല്പം കല്ലുപ്പിട്ട് ഒന്ന് അടിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മിക്സിയുടെ ജാറിന്റെ ബ്ലേഡിന്റെ മൂർച്ച കൂടുന്നത് ആയിരിക്കും. അതുപോലെ തന്നെ പലപ്പോഴും നാം വീടുകളിൽ ചെയ്യുന്ന ഒന്നാണ് ഇറച്ചിയും മീനും എല്ലാം ഫ്രീസറിൽ വയ്ക്കുക എന്നുള്ളത്. കേടുകൂടാതിരിക്കാൻ ഇങ്ങനെ ഫ്രീസറിൽ വച്ച് പിന്നീടത് പുറത്തിറക്കുമ്പോൾ നല്ലവണ്ണം അത് ഫ്രീസ് ആയിരിക്കും.
ഈ ഐസ് മാറ്റുന്നതിന് വേണ്ടി ഓരോരുത്തരും ചെയ്യാറുള്ളത് അവ വെള്ളത്തിൽ ഇട്ട് വയ്ക്കുകയാണ്. എന്നാൽ വെള്ളത്തിൽ ഇടുന്നതിനു പകരം ഐസ് പിടിച്ച ഇറച്ചിയിലും മീനിലും എല്ലാം അല്പം ഉപ്പ് വിതറുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് അതിലത്തെ ഐസ് എല്ലാം കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെ തന്നെ പലപ്പോഴും നാം ഉപയോഗിക്കുന്ന കുക്കറികളിൽ അഴുക്കുകളും കറകളും എല്ലാം പറ്റി പിടിച്ചിരിപ്പുണ്ടാകും. പൂർണമായി നീക്കം ചെയ്യുന്നതിനുവേണ്ടി അല്പം ചെറുനാരങ്ങയും ഉപ്പും കൂടിയിട്ട് നല്ലവണ്ണം ഉരച്ചു കഴുകിയാൽ മതിയാകും. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് കുക്കറിന്റെ വാഷ് ലൂസ് ആകുക എന്നുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.