പഠിപ്പും നിറവും ഇല്ലാത്തതിന്റെ പേരിൽ അച്ഛന് പകരം വല്യച്ഛനെ സ്കൂളിലേക്ക് കൊണ്ടുപോയ പെൺകുട്ടി ഞെട്ടിപ്പോയി.

ദൈവത്തിന് തുല്യമായി നാം കാണേണ്ടവരാണ് മാതാപിതാക്കൾ. വളരെയധികം ബുദ്ധിമുട്ടി ആണ് ഏതൊരു മാതാപിതാക്കളും തങ്ങളുടെ മക്കളെ പോറ്റിവളർത്തുന്നത്. എത്ര തന്നെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ജീവിതത്തിൽ ഉണ്ടായാലും അതൊന്നും മക്കളെ അറിയിക്കാതെയാണ് ഓരോ മാതാപിതാക്കളും അവരുടെ മക്കളെ വളർത്തി വലുതാക്കി എടുക്കുന്നത്.

   

ഇന്നത്തെ കാലഘട്ടത്തിൽ അങ്ങനെ വളരെ ത്യാഗം സഹിച്ച വളർത്തി വലുതാക്കിയ മാതാപിതാക്കളെ പുച്ഛിച്ചുതള്ളുന്ന മക്കളെയാണ് കാണാൻ സാധിക്കുന്നത്. നിറത്തിന്റെ പേരിലും ജോലിയുടെ പേരിലും എല്ലാം മാതാപിതാക്കളെ തരംതാഴ്ന്ന് കാണുന്ന മക്കളെയാണ് ഇന്നത്തെ സമൂഹത്തിൽ കൂടുതലായി കാണുന്നത്. അത്തരത്തിൽ സ്വന്തം അച്ഛനെ വിലയില്ലാതെ കണ്ട ഒരു മകളുടെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്.

ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന സ്വാതിയുടെ പ്രോഗ്രസ് കാർഡ് ഒപ്പിടുന്നതിന് അച്ഛനെ കൊണ്ടുവരണമെന്ന് ടീച്ചർ കർക്കശമായി പറഞ്ഞു. എന്നാൽ ഇത് സ്വാതിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഇത് സ്വാതി നേരെ വീട്ടിൽ ചെന്ന് അവളുടെ അമ്മയോട് പറയുകയാണ് ചെയ്തത്. അപ്പോൾ അമ്മ പറഞ്ഞത് അമ്മ വന്നാൽ മതിയോ എന്നാണ്. എന്നാൽ അച്ഛൻ തന്നെ വരണം എന്ന് ടീച്ചർ നിർബന്ധിച്ചു എന്നതാണ് അവളുടെ മറുപടി. അച്ഛനാണെങ്കിൽ സാധാരണ ഒരു വർക്ക് ഷോപ്പ് പണിക്കാരനാണ്.

എപ്പോഴും കരിയും ചെളിയും പിടിച്ച വസ്ത്രങ്ങൾ ഇട്ടിട്ടാണ് അച്ഛൻ നടക്കാറുള്ളത്. അതുമാത്രമല്ല അച്ഛനെ വിദ്യാഭ്യാസവും വളരെ കുറവാണ്. അതിനാൽ തന്നെ സ്വാതിക്ക് അച്ഛനെ ഒപ്പിടുന്നതിന് വേണ്ടി കൊണ്ടുപോകാൻ ഒട്ടും താല്പര്യമില്ല. അച്ഛനെ ഇംഗ്ലീഷിൽ ഒന്നുംസംസാരിക്കാൻ പറ്റില്ല എന്നാണ് അവളുടെ വാദം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.