ലോകത്തിലെ തന്നെ ഏറ്റവും മഹത്തായിട്ടുള്ള ഒരു അനുഭവമാണ് മാതൃത്വം എന്ന് പറയുന്നത്. ഒരു സ്ത്രീ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നതു മുതൽ അവൾ അമ്മയായി തീരുകയാണ്. എന്താ ബുദ്ധിമുട്ടുകൾ നേരിട്ടാലും അവൾ അതിനെയെല്ലാം വളരെ എളുപ്പത്തിൽ മറികടന്നു കൊണ്ട് തന്റെ കുഞ്ഞിനെ സംരക്ഷിച്ചു 9 മാസം അവൾ ചുമന്നു നടക്കുകയാണ് ചെയ്യുന്നത്. പിന്നീട് അവൾ സഹിക്കാവുന്നതിലും അപ്പുറം ആയിട്ടുള്ള വേദന അനുഭവിച്ചിട്ടാണ് ഒരു കുഞ്ഞിനെ ജന്മം നൽകുന്നത്.
ഞരമ്പുകൾ പൊട്ടി പോകുന്നതിന്റെ ഇരട്ടി വേദനയാണ് ഒരമ്മ തന്റെ കുഞ്ഞിനെ പ്രസവിക്കുമ്പോൾ അനുഭവിക്കുന്നത്. അതിനാൽ തന്നെ ഏതൊരു അമ്മയ്ക്കും ഏറ്റവും വിലപ്പെട്ട സ്വത്താണ് തന്റെ മക്കൾ. എന്നാൽ പലർക്കും തന്റെ അമ്മ അനുഭവിച്ച വേദനയും ബുദ്ധിമുട്ടും എല്ലാം പറയുമ്പോൾ തമാശയാണ് തോന്നാറുള്ളത്. അത്തരത്തിൽ ഒരു സ്ത്രീയുടെ പ്രസവം നേരിട്ട് കണ്ട് ഒരു നഴ്സിന്റെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്.
യുവാവ് ഇപ്പോൾ നഴ്സിംഗ് വിദ്യാർത്ഥിയാണ്. യുവാവിനെ ഇന്ന് പ്രാക്ടിക്കൽ ആണ്. അതിനായി അവൻ ആദ്യമായി ലേബർ റൂമിലേക്ക് കയറി പോകുകയാണ്. കുറെ ആളുകൾ സീൻ കാണാമെന്ന് പറഞ്ഞു കളിയാക്കുകയും മറ്റു ചിലർ പ്രസവിക്കുന്നത് കണ്ട പേടിക്കരുത് എല്ലാം അവനോട് ഉപദേശങ്ങൾ നൽകുന്നു.
എന്നാൽ പ്രാക്ടിക്കലിന് വേണ്ടി ഡോക്ടറോട് കൂടെ ലേബർ റൂമിലേക്ക് കയറിയപ്പോഴാണ് പ്രസവവേദന എന്താണെന്നും എങ്ങനെയാണ് പ്രസവിക്കുന്നത് എന്നും അവൻ തിരിച്ചറിഞ്ഞത്. അത് കണ്ടതും അവൻ വളരെയധികം ഷോക്കായി പോകുകയാണ് ചെയ്തത്. പിന്നീട് അവൻ ലേബർ റൂമിൽ നിന്ന് പുറത്തിറങ്ങി അവന്റെ അമ്മയെ വിളിക്കുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.