നമുക്ക് ഓരോരുത്തർക്കും ഈശ്വരൻ നൽകിയ ഏറ്റവും വലിയ ഒരു നിധിയാണ് അമ്മ. അമ്മ എന്ന രണ്ടു വാക്കിന് ഒത്തിരി അർത്ഥങ്ങളാണ് ഉള്ളത്. തന്റെ ചിറകുകൾക്ക് കീഴിൽ തന്റെ മക്കളെ പൊന്നുപോലെ കാത്ത് സംരക്ഷിക്കുന്നവർ ആണ് അമ്മ. അതിനാൽ തന്നെ ഏതൊരു കുട്ടിയുടെ ജീവിതത്തിലും അമ്മയ്ക്ക് വളരെ വലിയ സ്ഥാനമാണ്. ജീവിതത്തിലെ ഏതൊരു തരത്തിലുള്ള പ്രശ്നങ്ങളെയും മറികടന്നുകൊണ്ട് ഒരമ്മ തന്റെ മക്കളെ പൊന്നുപോലെ കാത്തു സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
അതിനാൽ തന്നെ അമ്മയ്ക്ക് മക്കളോടും മക്കൾക്ക് അമ്മയോടും വളരെ പവിത്രമായിട്ടുള്ള സ്നേഹമാണ് ഉള്ളത്. കാലഘട്ടത്തിൽ അത്തരത്തിൽ ഒരു സ്നേഹം ആരും തിരിച്ചറിയാതെ പോകുകയാണ് ചെയ്യുന്നത്. ഒരു കുഞ്ഞു മനസ്സ് തന്റെ അമ്മയ്ക്ക് വേണ്ടി വെമ്പൽ കൊള്ളുന്ന ഒരു കാഴ്ചയാണ് ഇതിൽ കാണുന്നത്. ക്ലാസ്സിൽ ടീച്ചർ പഠിപ്പിക്കുന്നതിനിടെ എല്ലാവരോടും ഓരോ കത്തെഴുതാൻ ആവശ്യപ്പെട്ടു.
അവരവർക്ക് ഇഷ്ടമുള്ളവർക്ക് കത്ത് എഴുതാനാണ് ടീച്ചർ ആവശ്യപ്പെട്ടത്. ടീച്ചറുടെ ആവശ്യാനുസരണം എല്ലാ കുട്ടികളും ഓരോരുത്തർക്ക് കത്തെഴുതി. ടീച്ചർ ഏറ്റവും അവസാനംഒരു കുട്ടിയുടെ കത്ത് വായിക്കാൻ എടുത്തപ്പോഴാണ് ടീച്ചറുടെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു പോയത്. ആ കുട്ടി എഴുതിയ കത്ത് സ്വന്തം അമ്മയ്ക്കുള്ള കത്താണ്.
അവനെ അവന്റെ അമ്മയോട് പറയാനുള്ള ഓരോ വാക്കുകളും ആ കത്തിൽ പ്രകടമായി കാണാൻ സാധിച്ചിരുന്നു. അവന്റെ അമ്മ ഇപ്പോൾ ജീവനോടെ ഈ ഭൂമിയിൽ ഇല്ല. അതിനാൽ തന്നെ അവന്റെ കൊച്ചു മനസ്സിലുള്ള സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാം അവൻ തന്റെ ഈശ്വരന്റെ അടുത്തിരിക്കുന്ന അമ്മയോട് കത്തിലൂടെ പറയുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.