ചിരട്ടയുടെ മുകളിൽ അല്പം പശ തേച്ചു കൊടുക്കൂ അപ്പോൾ കാണാം ഞെട്ടിക്കുന്ന മാജിക്.

നമ്മുടെ വീടുകളിൽ ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് ചിരട്ട. കറിക്ക് നാളികേരം ധാരാളമായി ഉപയോഗിക്കുന്നതിനാൽ തന്നെ ഒട്ടനവധി ചിരട്ടകൾ നമ്മുടെ വീട്ടിൽ കാണാൻ സാധിക്കുന്നതാണ്. പൊതുവേ ഇത്തരത്തിലുള്ള ചിരട്ടകൾ ഒന്നാലെ കത്തിച്ചു കളയുകയോ അല്ലെങ്കിൽ പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ഇത്തരത്തിലുള്ള ചിരട്ട ആരും കളയേണ്ട ആവശ്യമില്ല. ഈയൊരു ചിരട്ടയുണ്ടെങ്കിൽ നമുക്ക് പല കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നതാണ്.

   

അത്തരത്തിൽ ചിരട്ട ഉപയോഗിച്ചിട്ടുള്ള ഒരു ക്രാഫ്റ്റ് ആണ് ഇതിൽ കാണുന്നത്. നമ്മുടെ വീടിന്റെ ഭംഗിക്ക് വയ്ക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു അടിപൊളി കോക്കനട്ട് ഷെൽ ക്രാഫ്റ്റ് ആണ് ഇതിൽ കാണുന്നത്. ആർക്കും വളരെ എളുപ്പം ചെയ്യാൻ സാധിക്കുന്ന ഒന്നുതന്നെയാണ് ഇത്. അതുമാത്രമല്ല വളരെ എളുപ്പത്തിൽ തന്നെ ഇത് വളരെ കുറഞ്ഞ സമയം കൊണ്ട് നമുക്ക് നമ്മുടെ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

ഇതിനായി ഏറ്റവും ആദ്യം ഒരു ചിരട്ടയാണ് നാം എടുക്കേണ്ടത്. പിന്നീട് ചിരട്ടയുടെ മുകളിലുള്ള ചകിരിയുടെ നാരെല്ലാം എടുത്തതിനുശേഷം അത് നല്ലവണ്ണം വൃത്തിയാക്കി എടുക്കേണ്ടതാണ്. ഉര പേപ്പർ ഉണ്ടെങ്കിൽ അതുകൊണ്ട് ചിരട്ടയുടെ മുകളിൽ അല്പം നേരം ഉരച്ചു കൊടുക്കുന്നതും നല്ലതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ ചിരട്ട പെർഫെക്ട് ആയി കിട്ടും. പിന്നീട് ആ ചിരട്ടയുടെ മുകളിൽ നിറയെ പശ തേച്ചു കൊടുക്കേണ്ടതാണ്. ഫെവിക്കോൾ നല്ലവണ്ണം തേച്ചു കൊടുത്തതിനുശേഷം ഏതെങ്കിലും ഒരു ഗ്ലിറ്റർ അതിനുമുകളിലേക്ക് വിതറി കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ ചിരട്ടയുടെ മുകളിലും മുഴുവനും ഗ്ലിറ്റർ പറ്റിപ്പിടിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.