നമ്മുടെ ചുറ്റുപാടും ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് ഇരുമ്പൻപുളി. ഇത് കൂടുതലായും അച്ചാർ ഉണ്ടാക്കുന്നതിനു വേണ്ടിയും കറികളിൽ പുളിരുജി കൂടുന്നതിന് വേണ്ടിയും ആണ് ഇത് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് ഉപയോഗിച്ച് മറ്റു പല കാര്യങ്ങളും വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ ചെയ്യാൻ സാധിക്കുന്നതാണ്. ഇതിൽ സിട്രിക് ആസിഡ് ധാരാളമായി തന്നെ അടങ്ങിയിട്ടുള്ളതിനാൽ തന്നെ നല്ലൊരു ക്ലീനിങ് ഏജന്റ് ആണ് ഇത്.
നമ്മുടെ ചുറ്റുപാടുമുള്ള ഒട്ടനവധി കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ ഇത് നമ്മെ സഹായിക്കുന്നതാണ്. ഈ ഇരുമ്പൻപുളി ഉപയോഗിച്ചിട്ടുള്ള ഈ ഒരു സൊല്യൂഷൻ നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലെ കപ്പുകളിലെയും പാത്രങ്ങളിലെയും നിലവിളക്കുകളിലെയും എല്ലാം അഴുക്കുകളും കറകളും നിഷ്പ്രയാസം നമുക്ക് നീക്കി കളയാൻ സാധിക്കുന്നതാണ്.
ഇതിനായി ഏറ്റവും ആദ്യം ഇരുമ്പൻ പുളി നല്ലവണ്ണം മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുകയാണ് വേണ്ടത്. യാതൊരു തരത്തിലുള്ള ക്ലീനിംഗ് സൊല്യൂഷനുകളും ഇതിൽ ചേർക്കുന്നില്ല. ഈയൊരു മിശ്രിതത്തിൽ ഒരുതരത്തിലുള്ള സോപ്പോ സോപ്പുപൊടിയോ ഒന്നും ആഡ് ചെയ്യാതെ തന്നെ എല്ലാ കറകളും അഴുക്കുകളും മിനിറ്റുകൾക്കുള്ളിൽ തന്നെ നീക്കാവുന്നതാണ്.
തുരുമ്പും കളയും പിടിച്ച നിലവിളക്കിന്റെ ഉള്ളിലേക്ക് നല്ലവണ്ണം ഈ ഇരുമ്പൻപുളി അരച്ചത് തേച്ചു കൊടുത്തു അഞ്ചോ പത്തോ മിനിറ്റ് വെയിറ്റ് ചെയ്തു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ അതിലെ കരിയും അഴുക്കുകളും പോയി കിട്ടുന്നതാണ്. അതുപോലെ തന്നെ സെറാമിക് ക്ലാസുകൾ വാഷ്ബേസിനുകൾ കരിപിടിച്ച പാത്രങ്ങൾ എന്നിവയിലെ എല്ലാ കറയും ഇത് ഉപയോഗിച്ച് നീക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.