ഈ ലോകത്തിൽ വച്ച് തന്നെ ഏറ്റവും അമൂല്യമായിട്ടുള്ള ഒരു സ്നേഹബന്ധം ആണ് സഹോദര സ്നേഹം. അത്തരത്തിൽ വളരെയധികം സ്നേഹമുള്ള ഒരു സഹോദരനെയും സഹോദരിയെയും ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. കുട്ടിക്കാലം മുതൽ ഒരുമിച്ച് ഒരുപോലെ തന്നെ വളരുകയും വലുതാകുമ്പോൾ ആ ഒരു സ്നേഹം ജീവിതത്തിൽ എന്നും നിലനിർത്തുകയും ചെയ്യുന്ന ഒരു പവിത്രം ആയിട്ടുള്ള സ്നേഹമാണ് സഹോദര സ്നേഹം എന്ന് പറയുന്നത്.
അത്തരത്തിൽ തന്റെ ചേട്ടനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു സഹോദരന്റെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. രണ്ട് ആൺമക്കളുള്ള കുടുംബത്തിലെ മൂത്തവന്റെ കല്യാണമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. തന്റെ വീട്ടിലേക്ക് ഒരു പെൺകുട്ടി തന്റെ ഏട്ടത്തിയമ്മയായി കടന്നുവരുന്നത് സ്വപ്നം കണ്ട് ഇരിക്കുകയാണ് ഇപ്പോൾ യുവാവ്.
ഒരു സഹോദരി ഇല്ലാത്തതിന്റെ വിഷമം മറികടക്കാൻ കഴിയും എന്നുള്ള ആത്മവിശ്വാസത്തോട് കൂടി തന്നെയാണ് അവൻ കല്യാണത്തിന് ഒരു മാസം മുൻപേ തന്നെ ലീവ് എടുത്ത് നാട്ടിലേക്ക് വന്നത്. ചേട്ടന്റെ കല്യാണത്തിന് വേണ്ട എല്ലാ കാര്യങ്ങളും അവൻ തന്നെയാണ് മുൻകൈയെടുത്ത് നടത്തി പോന്നിരുന്നത്. വീട്ടിലേക്ക് ഒരു സഹോദരി കൂടി കടന്നു വരുന്നു എന്ന് അറിഞ്ഞതിന്റെ ത്രില്ലിൽ ആണ് അവൻ.
കല്യാണത്തിന്റെ ഒരു മാസം മുൻപേ തുടങ്ങിയ എല്ലാ ഒരുക്കങ്ങളും അവസാനിച്ചത് കല്യാണത്തിന് അന്ന് രാത്രിയാണ്. ചേട്ടനെ അന്ന് രാത്രി അവൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന പെർഫ്യൂം അടിച്ചു കൊടുത്തിട്ടാണ് മണിയറയിലേക്ക് പ്രവേശിപ്പിച്ചത്. അതിനുശേഷം ആണ് അവൻ ഒരല്പം നേരം തലചായ്ച്ചു ഉറങ്ങിയത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.