ഓഫീസിൽ നിന്ന് ഇറങ്ങുമ്പോഴാണ് മനോജിന് ജോയിയുടെ ഫോൺ വന്നത്. ജോലിയുടെ അവളുടെ വീട്ടിൽ പോയത് ആഘോഷമാക്കാൻ വിളിക്കുകയാണ്. വരുന്നില്ല എന്ന് പറഞ്ഞപ്പോൾ ഫോണിലൂടെ കേട്ട ജോലിയുടെ സ്വരം അവഗണിച്ച് കോൾ കട്ട് ചെയ്തു മൊബൈൽ ഫോൺ കാറിന്റെ-ഡാഷ്ബോർഡിലേക്ക് ഇട്ടു. സമയം അഞ്ചര ആകുന്നതേയുള്ളൂ. സാധാരണ എന്നും ഓഫീസ് വിട്ടാൽ നേരെ പോകുന്നത് ബാറിലേക്കാണ്. പിന്നെ കൂട്ടുകാരോടൊക്കെ കമ്പനി കൂടി വീട്ടിൽ എത്തുമ്പോൾ ഏകദേശം 9 മണിയാകും.
ചെല്ലുമ്പോൾ ഭാര്യ ആരോടൊക്കെ മൊബൈലിൽ ചാറ്റിങ് നടത്തുകയായിരിക്കും. കാർട്ടൂൺ കണ്ടിരിക്കുന്നുണ്ടാവും. മൂന്നുപേരും അവരുടെതായ ലോകത്ത് ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു വീട് മനോജിന്റെയും അനാമി വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ എട്ടുവർഷമായി രണ്ടുപേരും സർക്കാർ സർവീസിലാണ് ജോലി ചെയ്യുന്നത്. ആദ്യമൊക്കെ രണ്ടുപേരുടെയും ജീവിതത്തിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു.
ആമിയുടെ ജനനത്തിനു ശേഷമാണ്. ഓരോ പ്രശ്നങ്ങൾ ആയി ഉയർന്നു വരാൻ തുടങ്ങിയത്. ഇപ്പോ അത് രൂക്ഷമായി ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ കഴിയാത്ത വിധം രണ്ടുപേരുടെയും മനസ്സുകൾ തമ്മിൽ അകന്നു പോയിരിക്കുന്നു. കൂടുതൽ പോയി വിഴുപ്പനക്കാരൻ രണ്ടുപേർക്ക് താൽപര്യമില്ലാത്തതുകൊണ്ട് അടുത്ത തിങ്കളാഴ്ച അനാമിക ആമിയെ കൊണ്ട് വീട് മാറുകയാണ്. അനാമികൾക്ക് പാരമ്പര്യമായി കിട്ടിയ ഭൂമിക്ക അവൾ ടൗണിൽ ഒരു ഇടത്തരം ഫ്ലാറ്റ് വാങ്ങി വച്ചിട്ടുണ്ട്.
വീട്ടിലേക്കും ബാറിലേക്കും പോകാവുന്ന ജംഗ്ഷനിൽ എത്തിയപ്പോൾ മനോജ് ഒരു നിമിഷം ആലോചിച്ചു ഇനി ഇന്നും നാളെയും കൂടെ മാത്രം അവളെ സഹിച്ചാൽ മതിയാവും.മോളെ പിരിയുന്നതോർത്താണ് ഒരു ചെറിയ വിഷമംമൂളപ്പോൾ സ്കൂൾ വിട്ടിട്ട് വന്നിട്ടുണ്ടാവണം. അവൾക്ക് മാമ്പഴം വലിയ ഇഷ്ടമാണ് ജംഗ്ഷനിൽ ബേക്കറിയിൽ നല്ല വലിയ മാമ്പഴം നിരത്തി രണ്ടു കിലോ വാങ്ങി.