നമുക്ക് ദൈവം നൽകിയ നിധികളാണ് നമ്മുടെ മാതാപിതാക്കൾ. തന്നെ ചെറുപ്പകാലം മുതൽ നോക്കി വളർത്തി വലുതാക്കുന്നവരാണ് മാതാപിതാക്കൾ. എന്തെല്ലാം പ്രതിസന്ധികളും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ജീവിതത്തിൽ ഉണ്ടായാലും അവർ തങ്ങളുടെ മക്കളെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളർത്തി വലുതാക്കുന്നു. ഒന്നും തിരികെ പ്രതീക്ഷിക്കാതെയാണ് മാതാപിതാക്കൾ തന്റെ മക്കളെ വളർത്തി വലുതാക്കുന്നത്.
എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ എത്ര തന്നെ ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ട് മക്കളെ വളർത്തിക്കൊണ്ടുവന്നാലും എത്ര തന്നെ ആഡംബര ജീവിതം അവർക്ക് നൽകിയാലും അവർ വളർന്നു വലുതാകുമ്പോൾ തങ്ങളെ നോക്കി വളർത്തിയ മാതാപിതാക്കളെ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ് ഇന്ന് കാണുന്നത്. അവരുടെ വാർദ്ധക്യ കാലഘട്ടത്തിൽ അവർ കൂടുതലായും മക്കളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ ഈ സമയത്ത് മക്കൾ അവരെ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ് ഇന്ന് നമുക്ക് കാണുന്നത്.
എന്നാൽ ഇന്നത്തെ സമൂഹത്തിൽ കുറച്ച് ആളുകൾ എങ്കിലും നല്ല മനോഭാവത്തോടെ ജീവിക്കുന്നവരുണ്ട്. അവരുടെ ജീവിതത്തിലെ നിധികളായി തന്നെ ഇന്നും അമ്മയെയും അച്ഛനെയും കാണുന്നവരും ഉണ്ട്. അത്തരത്തിൽ സ്വന്തം അമ്മ കിടപ്പിലായിട്ടും യാതൊരു തരത്തിലുള്ള കുറവുകളും ഇല്ലാതെ തന്നെ നോക്കിക്കൊണ്ടുവന്ന ഒരു മകന്റെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്.
കിടപ്പിലായ തന്റെ അമ്മയുടെ മലവും മൂത്രവും എല്ലാം അവൻ തന്നെയാണ് ക്ലീൻ ചെയ്ത് എടുക്കാറുള്ളത്. അമ്മയ്ക്ക് യാതൊരു തരത്തിലുള്ള കുറവുകളും ഇല്ലാതെ തന്നെ അവർ നല്ല രീതിയിൽ അമ്മയുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നു. സ്വന്തം ജീവിതം പോലും അവൻ അമ്മയ്ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.