എലികളെ വീട്ടിൽ നിന്നും പറമ്പിൽ നിന്നും നൈസായി ഓടിപ്പിക്കാൻ ഇത്തരം സൂത്രപ്പണികൾ തന്നെ ധാരാളം.

നമ്മുടെ വീടുകളിലും പറമ്പുകളിലും പലപ്പോഴായി ഉണ്ടാകുന്ന ഒരു പ്രശ്നമാണ് എലിശല്യം. എലി പെരുച്ചാഴി എന്നിങ്ങനെയുള്ളവ ധാരാളമായി വീടുകളിലും പറമ്പുകളിലും കാണുമ്പോൾ അത് പലതരത്തിലുള്ള നാശനഷ്ടങ്ങളാണ് നമുക്ക് വരുത്തി വയ്ക്കുന്നത്. പലതരത്തിലുള്ള രോഗങ്ങൾ എലികൾ പരത്തുന്നത് പോലെ തന്നെ പലതരത്തിലുള്ള നാശനഷ്ടങ്ങളും ജീവിതത്തിൽ സൃഷ്ടിക്കുന്നു.

   

ഇവ വീടുകളിൽ കയറുകയാണെങ്കിൽ ആഹാരപദാർത്ഥങ്ങൾ കരണ്ട് തിന്നുകയും വസ്ത്രങ്ങൾ കീറിപ്പറയ്ക്കുകയും ബുക്കുകളും മറ്റും നശിപ്പിക്കുകയും ചെയ്യുന്നതാണ്. പറമ്പുകളിൽ ആണ് ഇവ കയറി ചെല്ലുന്നത് എങ്കിൽ അവിടുത്തെ കാർഷികവിളകൾ അവ പൂർണ്ണമായും നശിപ്പിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇവയെ വളരെ പെട്ടെന്ന് തന്നെ തുരത്തേണ്ടതാണ്. ഇങ്ങനെ എലിയെയും പെരുച്ചാഴിയെയും വീട്ടിൽ നിന്നും പറമ്പിൽ നിന്നും തുരത്തുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു കിടിലം റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്.

നല്ല എഫക്ടീവ് ആയിട്ടുള്ള റെമഡി ആയതിനാൽ തന്നെ വീട്ടിലും പറമ്പിലും ഇവ ഒരുപോലെ പ്രയോഗിക്കാവുന്നതാണ്. ശർക്കര ഉപയോഗിച്ചിട്ടുള്ള റെമഡികളാണ് ഇതിൽ നൽകിയിട്ടുള്ള ഓരോന്നും. ശർക്കരയുടെ മണം എലികൾക്ക് വളരെ ഇഷ്ടമായതിനാൽ തന്നെ ഏലികൾ അവർ തിന്നാൻ വരികയും പിന്നീട് അവർ കൂട്ടത്തോടെയും ചത്ത് പോവുകയും ചെയ്യുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ഒരല്പം ചോറാണ് നാം എടുക്കേണ്ടത്. അതിലേക്ക് ആവശ്യത്തിന് ശർക്കര നല്ലവണ്ണം ചതച്ചോ അരിഞ്ഞോ അതിലേക്ക് ചേർക്കേണ്ടതാണ്.

പിന്നീട് നല്ല ഡോസുള്ള പാരസെറ്റമോൾ രണ്ടു ഗുളിക നല്ലവണ്ണം പൊടിച്ചതിനുശേഷം അത് ഇട്ടു കൊടുത്ത് നല്ലവണ്ണം മിക്സ് ചെയ്ത് ചെറിയ ഉരുളകളാക്കി മാറ്റേണ്ടതാണ്. എലികൾ എവിടെയാണോ കൂടുതലായി വന്ന ശല്യം ചെയ്തത് അവിടെ ആ ഉരുളകൾ വെച്ചു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.