നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ നാം നേരിടുന്ന ഒരു പ്രശ്നമാണ് കിച്ചൻ സിംഗ് ബ്ലോക്ക് ആകുക എന്നുള്ളത്. എത്രതന്നെ നാം കിച്ചൻ സിങ്കിൽ നിന്ന് കരടുകളും മറ്റും എടുത്തു കളഞ്ഞാലും പലപ്പോഴും കിച്ചൻ സിംഗിൽ ബ്ലോക്കുകൾ അടിക്കടിയായി വരുന്നു. പാത്രം കഴുകുമ്പോൾ ഭക്ഷണങ്ങൾ കിച്ചൻ സിങ്കിൽ പോകുന്നത് വഴിയാണ് ഇത്തരത്തിൽ കിച്ചൻ സിങ്കിൽ അടിക്കടി ബ്ലോക്കുകൾ ഉണ്ടാകുന്നത്.
ഇങ്ങനെ കിച്ചൻ സിങ്കിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ കിച്ചൻ സിങ്കിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകുന്നു. ഇങ്ങനെ വെള്ളം കെട്ടി കിടക്കുമ്പോൾ അതിൽ പല്ലികളും പാറ്റകളും മറ്റും ചത്തുകിടക്കുകയും പിന്നീട് പലതരത്തിലുള്ള രോഗങ്ങൾ നമുക്കുണ്ടാക്കുകയും ചെയ്യുന്നു. ഇവ പൂർണമായി നീക്കം ചെയ്യുന്നതിന് വേണ്ടി നമുക്ക് ഒരു സൂത്രം ചെയ്യാവുന്നതാണ്.
കിച്ചൻ സിങ്കിൽ കെട്ടിക്കിടക്കുന്ന വെള്ളം പൂർണമായും ഒഴുകിപ്പോകുന്നതിനുവേണ്ടി ഒരു ഗ്ലാസ് കൊണ്ട് കിച്ചൻ സിംഗിലെ ഹോളുകൾക്കുള്ളിൽ അമർത്തിയെടുത്ത് അമർത്തിയെടുത്ത് എന്നിങ്ങനെ നിന്നാൽ മതി. ഇങ്ങനെയാകുമ്പോൾ എയർ വലിക്കുകയും വെള്ളം താനേ ഇറങ്ങി പോകുകയും ചെയ്യുന്നു. ഇങ്ങനെ പോകുമ്പോൾ അതിനുള്ളിൽ ഭക്ഷണങ്ങളും എണ്ണമയങ്ങളും അഴുക്കുകളും എല്ലാം പറ്റി പിടിച്ചിരിപ്പുണ്ടാകും. ഇവ കൈകൊണ്ട് എടുത്ത് കളഞ്ഞതിനുശേഷം ഇത് നമുക്ക് നല്ലവണ്ണം ക്ലീൻ ചെയ്യാവുന്നതാണ്.
ഇങ്ങനെ ക്ലീൻ ചെയ്യുന്നതിനുവേണ്ടി ഒരു നല്ലൊരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. ഇതിനായി ഒരു അല്പം ഷാമ്പുവും അല്പം ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് എടുത്താൽ മതിയാകും. ഇവ രണ്ടും നല്ലവണ്ണം മിക്സ് ചെയ്ത് കിച്ചൻ സിങ്കിൽ ഒഴിച്ചുകൊടുത്ത് ബ്രഷ് കൊണ്ട് ഉറക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ എല്ലാ അഴുക്കും പോയി കിട്ടും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.