ഓരോ മാതാപിതാക്കളുടെയും ഏറ്റവും വലിയ ഒരു സ്വപ്നമാണ് തന്റെ മക്കളുടെ വിവാഹം. തന്റെ മക്കൾക്ക് ഒരു ജീവിത പങ്കാളിയെ കണ്ടെത്തി കൊടുക്കുക എന്ന് പറയുന്നത് ഏതൊരു അച്ഛനെയും അമ്മയുടെയും സ്വപ്നമാണ്. അത് ആൺകുട്ടിയുടെ ആയാലും പെൺകുട്ടിയുടെ ആയാലും അങ്ങനെ തന്നെയാണ്. എന്നാൽ പലപ്പോഴും നമ്മുടെ സമൂഹത്തിൽ പല മാതാപിതാക്കൾക്കും അത്തരത്തിൽ ഓരോ പെൺമക്കളെയും അനുയോജ്യമായിട്ടുള്ള വരന്റെ കൈകളിലേക്ക് ഏൽപ്പിച്ചു കൊടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇന്ന് കാണുന്നത്.
അതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞത് സാമ്പത്തികം കുറവാണ് എന്നുള്ളതാണ്. സ്ത്രീ തന്നെയാണ് ധനം എന്ന് പറഞ്ഞാലും ഒട്ടുമിക്ക ആളുകളും ഇന്നും ഒളിഞ്ഞും തെളിഞ്ഞും സ്ത്രീധനം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. എത്ര തന്നെ ഇല്ല എന്ന് പറഞ്ഞാലും ഒരു മകളെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നതിനുവേണ്ടി ധാരാളം പണമാണ് ഓരോ അച്ഛനും അമ്മയും കടം മേടിച്ചു മറ്റും ചിലവഴിക്കുന്നത്.
സ്ത്രീധനം എത്ര കൂടുതലാണോ അത്രയും യോഗ്യതയുള്ള പുരുഷന്മാരെ കിട്ടും. അതിനാൽ തന്നെ ഉള്ളതെല്ലാം വിറ്റ് പിറക്കി ഓരോ മാതാപിതാക്കളും തന്റെ പെൺമക്കൾക്ക് നല്ലൊരു ലഭിക്കുന്നതിന് വേണ്ടി സ്ത്രീധനമായി ഒരു തുക നൽകുന്നു. ഈയൊരു സ്ത്രീധനം വിഷയം നമ്മുടെ ഗവൺമെന്റ് തന്നെ .
ഇല്ലാതാക്കിയിട്ടുള്ളതാണെങ്കിലും ഇന്ന് നമ്മുടെ സമൂഹത്തിൽ ഇത് ധാരാളമായി തന്നെ കാണാൻ കഴിയുന്നതാണ്.സ്ത്രീധനം കുറവായതിന്റെ പേരിൽ പല പെൺകുട്ടികളും ഇന്ന് മരണത്തിന് കീഴടങ്ങുക വരെ ചെയ്യുന്നു. അത്തരത്തിൽ വിവാഹപ്പന്തലിൽ തന്നെ സ്ത്രീധനത്തിന്റെ പേരിൽ വഴക്കുണ്ടാകുന്ന ഒരു കാഴ്ചയാണ് ഇതിൽ കാണുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.