മഴക്കാലത്ത് ഏറെ ഉപകാരപ്പെടുന്ന ടിപ്സുകൾ ഇതുവരെയും അറിയാതെ പോയല്ലോ.

നമ്മുടെ നിത്യജീവിതത്തിൽ നാം അടുക്കളയിലെയും മറ്റും ജോലികൾ എളുപ്പം തീരുന്നതിനു വേണ്ടി പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാൽ പല ടിപ്സുകൾക്കും പലതരത്തിലുള്ള ദോഷഫലങ്ങളും ഉണ്ടാകുന്നതാണ്. അത്തരത്തിൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും ഇല്ലാത്ത കുറെയധികം നല്ല ടിപ്സുകളാണ് ഇതിൽ നൽകിയിരിക്കുന്നത്.

   

ചെയ്തുനോക്കി നല്ല റിസൾട്ട് കിട്ടിയിട്ടുള്ള നല്ല ടിപ്സുകൾ ആണ് ഇവ ഓരോന്നും. ഇത്തരത്തിലുള്ള ഓരോ ടിപ്സ് നമ്മുടെ സമയം വളരെ അധികം ലാഭിക്കുന്നതാണ്.അത്തരത്തിൽ ഏറ്റവുമധ്യത്തേത് അപ്പം ഇടിയപ്പം പുട്ട് എന്നിങ്ങനെയുള്ള പലഹാരങ്ങൾ രാവിലെ ഉണ്ടാക്കി വൈകിട്ട് വരെയും ഫ്രഷ് ആയിരിക്കുന്നതിന് വേണ്ടിയിട്ടുള്ളതാണ്. പൊതുവേ രാവിലെ ഇത്തരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കി കഴിഞ്ഞാൽ വൈകുന്നേരം ആകുമ്പോഴേക്കും അത് നല്ലവണ്ണം ഹാർഡ് ആയി പോകാറുണ്ട്.

അത്തരം സാഹചര്യങ്ങളിൽ അവ കഴിക്കുന്നതിനു മുൻപായി ഒന്നുകൂടി ആവി കേറ്റേണ്ട അവസ്ഥ ഉണ്ടാകുന്നു. എന്നാൽ അവ ഇങ്ങനെ വയ്ക്കുകയാണെങ്കിൽ വൈകിട്ടല്ല പിറ്റേദിവസം ആയാൽ പോലും സോഫ്റ്റ് ആയി തന്നെ ഇരിക്കുന്നതാണ്. ഇതിനായിഒരു കാസ്റോളിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ചുകൊടുക്കുക. പിന്നീട് കാസ്റോളിൽ ഇറക്കി വയ്ക്കാവുന്ന ഒരു പാത്രത്തിലേക്ക് അപ്പമോ ഇടിയപ്പമോ എന്നിങ്ങനെയുള്ളവ ഇട്ട് കൊടുത്ത് കാസ്ട്രോൾ നല്ലവണ്ണം അടച്ചു വെച്ചാൽ മാത്രം മതിയാകും.

ഈ കാസ്റോളിൽ തന്നെ നമുക്ക് ചായയും ചൂടാറാതിരിക്കാൻ വയ്ക്കാവുന്നതാണ്. ഫ്ലാസ്കിൽ ചായ വയ്ക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ കാസറുകളിൽ ചായ ഈ പറയുന്ന രീതിയിൽ ഒഴിക്കുകയാണെങ്കിൽ യാതൊരു തരത്തിലുള്ള രുചി വ്യത്യാസമില്ലാതെ ചായ നമുക്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.