നാമോരോരുത്തരും നമ്മുടെ ഏതൊരു വസ്ത്രങ്ങളിലെയും അഴുക്കുകളും ചെളികളും അലക്കി നല്ലവണ്ണം വൃത്തിയാക്കി കളയാറുണ്ട്. അത്തരത്തിൽ പുതിയ വസ്ത്രങ്ങൾ അലക്കുമ്പോൾ പലപ്പോഴും അവയുടെ നൂല് വേർപെട്ടു പോകുകയോ വസ്ത്രങ്ങളുടെ കട്ടികുറഞ് അവർ പഴയതുപോലെ കുഴഞ്ഞിരിക്കുന്ന അവസ്ഥയും കാണാറുണ്ട്. ഇത്തരത്തിൽ പുതിയ വസ്ത്രങ്ങളിൽ ഇങ്ങനെ ഉണ്ടാകുമ്പോൾ അത് പെട്ടെന്ന് തന്നെ നാശായി പോകുന്ന അവസ്ഥ കാണുന്നു.
ഈ അവസ്ഥയെ മറികടക്കുന്നതിന് വേണ്ടിയുള്ള റെമഡിയാണ് ഇതിൽ ആദ്യം കാണുന്നത്. അത്തരത്തിൽ പുതിയ വസ്ത്രങ്ങൾ എന്നും പുതിയത് പോലെ ഇരിക്കുന്നതിന് വേണ്ടി വസ്ത്രങ്ങൾ അലക്കിയതിനുശേഷം ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് അതിലേക്ക് ഇട്ടുവച്ച് കൊടുക്കേണ്ടതാണ്. പിന്നീട് അതിനു മുകളിലേക്ക് അല്പം ഐസ്ക്യൂബ്സ് ആണ് ഇട്ടു കൊടുക്കേണ്ടത്. ആ വസ്ത്രങ്ങൾ തണുത്ത് പോകുന്ന രീതിയിൽ ഐസ്ക്യൂബ് ഇട്ടുകൊടുക്കേണ്ടതാണ്.
പിന്നീട് അല്പം സമയത്തിനുശേഷം ഇത് ഊരി പിഴിഞ്ഞ് നമുക്ക് ഉണക്കിയെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വസ്ത്രങ്ങളിലെ പുതുമ ഒരിക്കലും നഷ്ടപ്പെടുകയില്ല. അതുമാത്രമല്ല പുതിയ വസ്ത്രങ്ങൾ അലക്കുമ്പോൾ എപ്പോഴും സോപ്പും സോപ്പും പൊടിയുമെന്ന് ഉപയോഗിക്കാതെ ഷാമ്പു ഉപയോഗിച്ച് കഴുകാൻ ശ്രമിക്കേണ്ടതാണ്. അതുപോലെതന്നെ നമ്മുടെ വീടുകളിൽ നേരിടുന്ന മറ്റൊരു പ്രശ്നമാണ് കൊതുക് ഈച്ച ശല്യം.
മഴക്കാലം ആകുമ്പോൾ പ്രത്യേകിച്ച് കൊതുകുകളും ഈച്ചകളും ക്ഷണിക്കാതെ തന്നെ അകത്തേക്ക് കയറി വരികയും നമ്മെ കുത്തുകയും ചെയ്യുന്നു. ഈ ഒരു പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി കടകളിൽനിന്ന് പലതരത്തിലുള്ള തിരികളും ഇലക്ട്രിക് ഉപകരണങ്ങളും എല്ലാം നാം വാങ്ങി ഉപയോഗിക്കുന്നു. എന്നാൽ ഇത് പലതരത്തിലുള്ള ദോഷഫലങ്ങളാണ് സൃഷ്ടിക്കുന്നത്. കൂടുതൽ അറിയുന്നതിന്റെ വീഡിയോ കാണുക.