ഒട്ടനവധി ധാതുലവണങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഒരു പദാർത്ഥമാണ് മുട്ട. കഴിക്കാൻ വളരെ രുചികരമായതിനാൽ തന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നുകൂടി ആണ് ഇത്. മുട്ട പുഴുങ്ങിയും പുഴുങ്ങാതെ പൊരിച്ചും കറിവെച്ചും എല്ലാം നാമോരോരുത്തരും ഭക്ഷിക്കാറുണ്ട്. ഇങ്ങനെ മുട്ടകറിക്ക് ഉപയോഗിക്കുമ്പോൾ അതിന്റെ തോട് നാം പുറത്തേക്ക് വലിച്ചെറിഞ്ഞ കളയാറാണ് പതിവ്.
എന്നാൽ ഇനി ആരും മുട്ടയുടെ തോട് കളയരുത്. ഒട്ടനവധി ഗുണങ്ങളാണ് മുട്ടയുടെ തോട് ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. മുട്ടയിൽ അടങ്ങിയിട്ടുള്ളതിനേക്കാൾ കൂടുതൽ കാൽസ്യം മുട്ടയുടെ തോടിലടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഈ മുട്ടത്തോട് ഉപയോഗിച്ച് നമുക്ക് ഒട്ടനവധി കാര്യങ്ങൾ ചെയ്തെടുക്കാൻ കഴിയുന്നതാണ്. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് മുട്ടയുടെ തോട് കഴുകി നല്ലവണ്ണം ഉണക്കി പൊടിച്ചു വയ്ക്കുകയാണ്. ഈ പൊടി നമ്മുടെ മണ്ണിനെ കൃഷിക്ക് അനുയോജ്യമാക്കുന്നതിന് ഏറെ സഹായകരമാണ്.
ഇതിൽ കുമായവും അതുപോലെതന്നെ കാൽസ്യവും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് മണ്ണിന്റെ ഫലഭൂയിഷ്ടത ഇരട്ടിയായി വർദ്ധിക്കുന്നതാണ്. അതിനാൽ തന്നെ എത്ര വിളവു തരാത്ത മണ്ണിലും ഈ ഒരു പൊടി അല്പം വിതറി കഴിഞ്ഞാൽ നല്ലവണ്ണം വിളവ് നൽകുന്നതായിരിക്കും.
കൂടാതെ ഒട്ടുമിക്ക വീടുകളിലും കാണുന്ന മുളകിലെ ധാരാളം മുളകും ഉണ്ടാകുന്നതിനുവേണ്ടി അതിന്റെ ചുവട്ടിൽ ഇത് ഒരു സ്പൂൺ ഇട്ടു കൊടുത്താൽ മതിയാകും. അതുപോലെ തന്നെ ഇത് പൊടിച്ച് അല്പം വെള്ളത്തിൽ കലക്കി ചെടികളിൽ തളിച്ചു കൊടുക്കുകയാണെങ്കിൽ ചെടികളിൽ ഉണ്ടാകുന്ന ഈച്ച പ്രാണി ശല്യം പെട്ടെന്ന് ഒഴിവായി കിട്ടുന്നതുമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക