വീട്ടിലെ ഏതൊരു ജോലിയും വളരെ എളുപ്പത്തിൽ ചെയ്യാൻ ഇതൊരെണ്ണം മാത്രം മതി.

നമ്മുടെ വീട്ടിൽ എന്നും കാണാൻ സാധിക്കുന്ന ഒന്നാണ് അരിപ്പ. ചായയും മറ്റും അരിക്കുന്നതിന് വേണ്ടിയാണ് അരിപ്പ ഉപയോഗിക്കുന്നത്. ഈ അരിപ്പ ഉപയോഗിച്ച് ഒട്ടനവധി കാര്യങ്ങൾ വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ അരിപ്പ ഉപയോഗിച്ച് ചെയ്യുന്ന കുറെയധികം സൂത്രവിദ്യകളാണ് ഇതിൽ കാണുന്നത്. നമ്മുടെ വീടുകളിൽ നാം ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് സിങ്കിൽ വെച്ച് ചാളയും മറ്റും നന്നാക്കുമ്പോൾ അതിന്റെ ചെതുമ്പലും എല്ലാം അടുക്കളയിൽ മുഴുവൻ ആവുകയും പിന്നീട് അത് വൃത്തിയാക്കാൻ പാടുപെടുകയും ചെയ്യുന്നത്.

   

ഇത്തരം സാഹചര്യങ്ങളിൽ ഒരു വലിയ അരിപ്പയുണ്ടെങ്കിൽ ഒരു ചിതമ്പൽ പോലും സിംഗിലോ വീഴാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഇതിനായി ഒരു പഴയ ഉപയോഗശൂന്യമായിട്ടുള്ള വലിയ അരിപ്പ എടുത്ത് നമ്മുടെ പൈപ്പിന്റെ പിടിയുടെ ഭാഗം അളന്ന് അതേ അളവിൽ അരിപ്പയുടെ നീണ്ടുനിൽക്കുന്ന ഭാഗം കട്ട് ചെയ്തതിനു ശേഷം അതിൽ ജോയിന്റ് ചെയ്യേണ്ടതാണ്.

പിന്നീട് പൈപ്പ് ഒരല്പം മാത്രം തുറന്നിട്ടതിനുശേഷം മീൻ നന്നാക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മീൻ നോക്കി കിട്ടുകയും അതിലെ എല്ലാ ചിതമ്പലും വേസ്റ്റും ഈ അരിപ്പയിൽ വന്ന് വീഴുകയും ചെയ്യുന്നതാണ്. അതുപോലെതന്നെ ചാള വീട്ടിൽ കറി വയ്ക്കുകയാണെങ്കിൽ അതിൽ നിന്ന് ആ ഉളുമ്പു മണം മാറി കിട്ടുന്നതിനുവേണ്ടി അല്പം വിനാഗിരി ഇട്ട് നല്ലവണ്ണം കഴുകി എടുക്കേണ്ടതാണ്.

അതുപോലെ തന്നെ മീൻ വറുക്കുമ്പോൾ മണം പുറത്തേക്ക് വരാതിരിക്കുന്നതിന് വേണ്ടി മീനിൽ ഉപ്പും മുളകും അതിലേക്ക് അല്പം കുരുമുളക് പൊടിച്ചതും പെരുംജീരകം പൊടിച്ചതും ചേർക്കുകയും അൽപം വിനാഗിരിയും കൂടി ചേർക്കുകയും ചെയ്യേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.