മാവിലും പ്ലാവിലും ഇരട്ടി കായ്ഫലങ്ങൾ ഉണ്ടാകാൻ ഇതൊരു അല്പം മതി.

നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒട്ടുമിക്ക വീടുകളിലും കാണാൻ സാധിക്കുന്ന മരങ്ങളാണ് പ്ലാവും മാവും എല്ലാം. പ്ലാവുo മാവും വളരുവാൻ ഏറെ അനുയോജ്യമായിട്ടുള്ള മണ്ണ് ആയതിനാൽ തന്നെ എല്ലാ വീട്ടിലും ഇത് നമുക്ക് കാണാൻ കഴിയുന്നതാണ്. വേനൽക്കാലം ആകുമ്പോഴേക്കും മാവും പ്ലാവും എല്ലാം പൂക്കുകയും നിറയെ കായ്കൾ ഉണ്ടാകുകയും ചെയ്യുന്നതാണ്. വിഷരഹിതം ആയിട്ടുള്ള ചക്കയും മാങ്ങയും എല്ലാം ഏവർക്കും എന്നും പ്രിയപ്പെട്ടത് തന്നെയാണ്.

   

മാവും പ്ലാവും എല്ലാം ധാരാളമായി ഉണ്ടാകുന്നുണ്ടെങ്കിലും പലപ്പോഴും അതിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കുന്ന രീതിയിലുള്ള കായിഫലങ്ങൾ ലഭിക്കാറില്ല. ഫലങ്ങൾ ഉണ്ടായാൽ തന്നെ അത് പലപ്പോഴും കേടായി പോവുകയും വീണ്ടു പോവുകയും ചെയ്യുന്നതാണ്. മാവിൽ ആണെങ്കിൽ ധാരാളം മാങ്ങ ഉണ്ടാകുന്നുണ്ടെങ്കിലും അതിൽ പലതിലും നിറയെ പുഴുക്കളുടെ ശല്യം കാണാൻ കഴിയുന്നതാണ്.

പ്ലാവിൽ ആണെങ്കിൽ കായ്ച ഉടനെ തന്നെ അത് പൊട്ടിപ്പോകുന്ന അവസ്ഥയും ചക്ക വലുതായി വിണ്ടുകീറി പോകുന്ന അവസ്ഥയും കാണാൻ സാധിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ പദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള വളപ്രയോഗം നാം നടത്താറുണ്ട്. ഇവ ചിലപ്പോൾ നല്ല റിസൾട്ട് നൽകുമെങ്കിലും ഇത് ചെടിക്കും മണ്ണിനും ഒരുപോലെ ദോഷകരമാണ്. അതിനാൽ തന്നെ ഒട്ടും സൈഡ് എഫക്ട് ഇല്ലാത്ത വളപ്രയോഗം വേണം ഇതിനെ നടത്താൻ.

അത്തരത്തിൽ മാവിനും പ്ലാവിനും ഏറെ അനുയോജ്യമായിട്ടുള്ള ഒരു വളപ്രയോഗമാണ് ഇതിൽ കാണുന്നത്. മാവിനും പ്ലാവിനും മാത്രമല്ല സപ്പോർട്ട പേര എന്നിങ്ങനെയുള്ള ഒട്ടനവധി ചെടികൾക്കും ഏറെ ഗുണകരമായിട്ടുള്ള ഒരു വളപ്രയോഗമാണ് ഇത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.