ഏതു വസ്ത്രങ്ങളിലെയും മഞ്ഞക്കറയും കരിമ്പനും അഴുക്കും നീക്കം ചെയ്യാൻ ഇതു തന്നെ ധാരാളം.

ഏത് നിറത്തിലുള്ള വസ്ത്രവും നാമുപയോഗിക്കുമ്പോൾ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അതിൽ കറയും അഴുക്കുകളും കരിമ്പനുകളും എല്ലാം പറ്റി പിടിക്കുന്നത്. വെള്ള നിറത്തിലുള്ള വസ്ത്രങ്ങളിലാണ് ഇത്തരത്തിൽ ഏറ്റവും അധികം കറയും അഴുക്കുകളും പറ്റി പിടിക്കുന്നത്. അതുപോലെ തന്നെ ഒരു വസ്ത്രം കുറെ പ്രാവശ്യം ഉപയോഗിക്കുമ്പോൾ അതിന്റെ നിറം മങ്ങുന്ന കാഴ്ചയും നമുക്ക് കാണാവുന്നതാണ്.

   

ഇത്തരം സന്ദർഭങ്ങളിൽ പൊതുവേ നാം ഇത് മെനക്കെട്ട് അലക്കി വൃത്തിയാക്കാതെ അവ ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ഏതു വസ്ത്രങ്ങളിലെയും എത്ര കടുത്ത മഞ്ഞക്കറിയും അഴുക്കും കരിമ്പനും വളരെ എളുപ്പത്തിൽ നമുക്ക് വൃത്തിയാക്കാവുന്നതാണ്. കല്ലിൽ ഉരക്കാതെയും വാഷിങ്മെഷീനിൽ ഇട്ട് കഴുക്കാതെയും വളരെ പെട്ടെന്ന് തന്നെ നമുക്ക് വെള്ള വസ്ത്രങ്ങളിലെയും മറ്റു വസ്ത്രങ്ങളിലെയും എല്ലാ അഴുക്കും നിഷ്പ്രയാസം ക്ലീൻ ചെയ്യാം.

അത്തരത്തിൽ നല്ലൊരു സൊലൂഷൻ ആണ് ഇതിൽ കാണുന്നത്. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന ഒരു സൊല്യൂഷൻ തന്നെയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം ഒരു പാത്രം അടുപ്പിന്റെ മുകളിൽ വച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് കുറച്ച് ചെറുനാരങ്ങയുടെ കഷണം അരിഞ്ഞിടേണ്ടതാണ്. ഇത് നല്ലവണ്ണം തിളച്ച് വരുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ സോഡാപ്പൊടി ഇട്ടു കൊടുക്കേണ്ടതാണ്.

സോഡാപ്പൊടി ഏത് ക്ലീനിങ്ങിനും അടിപൊളിയാണ്. പിന്നീട് ഇതിലേക്ക് നാം ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു സോപ്പുപൊടി കൂടി ഇട്ടു കൊടുക്കുക. അതിനുശേഷം ഏത് വസ്ത്രം ആണെന്നും കഴുകാൻ മാറ്റിവച്ചിരിക്കുന്നത് ആ വസ്ത്രം അതിലേക്ക് ഇട്ടു കൊടുത്ത് നല്ലവണ്ണം തിളപ്പിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.