എത്ര കരിമ്പൻ കുത്തിയ തുണിയും ഉരക്കാതെ തന്നെ എളുപ്പത്തിൽ ക്ലീൻ ആക്കാം.

നമ്മുടെ വസ്ത്രങ്ങളിൽ പലപ്പോഴും കാണുന്ന ഒന്നാണ് കരിമ്പൻ. എല്ലാ വസ്ത്രങ്ങളിലും കരിമ്പൻ കാണാമെങ്കിലും വെള്ള വസ്ത്രങ്ങളിൽ ആണ് ഇത് കൂടുതലായി കാണുന്നത്. കറുത്ത നിറത്തിലുള്ള കുറെയധികം ഡോട്ടുകളാണ് കരിമ്പൻ എന്ന് പറയുന്നത്. വസ്ത്രങ്ങളിൽ കരിമ്പൻ കട്ടകുത്തി ഉണ്ടാകുമ്പോൾ അവ എങ്ങനെയെല്ലാം വൃത്തിയാക്കാൻ ശ്രമിച്ചാലും പോകാതെ തന്നെ നിൽക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ വസ്ത്രങ്ങൾ ഉപേക്ഷിക്കുകയാണ് പതിവ്.

   

ആദ്യകാലങ്ങളിൽ വസ്ത്രങ്ങളിലെ കരിമ്പൻ കളയുന്നതിനു വേണ്ടി കഞ്ഞിവെള്ളവും മറ്റും ഉപയോഗിച്ചിരുന്നു. എന്നാൽ കഞ്ഞിവെള്ളവും മറ്റും ഉപയോഗിച്ച് കരിമ്പന കളയുമ്പോൾ അത് വസ്ത്രങ്ങളിൽ നിന്ന് പൂർണ്ണമായും പോകാതെ കുറച്ച് അവിടെയും ഇവിടെയുമായി നിൽക്കുന്നത് കാണാം. എന്നാൽ ഇതിൽ പറയുന്നതുപോലെ ചെയ്യുകയാണെങ്കിൽ വെള്ള വസ്ത്രങ്ങളിലെയും മറ്റു വസ്ത്രങ്ങളിലെയും കറുത്ത നിറത്തിലുള്ള കരിമ്പൻ വളരെ പെട്ടെന്ന് തന്നെ വിട്ടു മാറി പോകുന്നതാണ്.

അതുമാത്രമല്ല വസ്ത്രങ്ങൾ നല്ല വെൺമയോട് കൂടി തിളങ്ങുന്നതായിരിക്കും. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് അല്പം വെള്ളം ഒഴിച്ച് അതിലേക്ക് കരിമ്പനുള്ള വസ്ത്രങ്ങൾ മുക്കി വയ്ക്കുകയാണ്. പിന്നീട് അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ ക്ലോറോക്സ് ഒഴിച്ചു കൊടുക്കേണ്ടതാണ്. ഈ ക്ലോറക്സ് ഒഴിച്ചുകൊടുക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ അതിനുള്ള എല്ലാ കരിമ്പൻ കുത്തുകളും എല്ലാം പെട്ടെന്ന് തന്നെ വിട്ടുപോകുന്നു.

ക്ലോറക്സ് ഉപയോഗിക്കുമ്പോൾ പലരും വസ്ത്രങ്ങളുടെ ഈട് കുറയുമെന്ന് പറയാറുണ്ട്. എന്നാൽ വെള്ളത്തിൽ കലർത്തിയിട്ട് ഉപയോഗിക്കുമ്പോൾ യാതൊരു തരത്തിലുള്ള പ്രശ്നവും വസ്ത്രങ്ങൾക്കും ഉണ്ടാവുകയില്ല. അതുമാത്രമല്ല ഇങ്ങനെ ചെയ്യുമ്പോൾ കരിമ്പൻ മാത്രമല്ല എല്ലാ കറയും അഴുക്കും കൂടി പോകുന്നതായിരിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.