നമ്മുടെ വീടുകളിൽ വളരെ രൂക്ഷമായി തന്നെ കാണാൻ സാധിക്കുന്ന ഒരു പ്രശ്നമാണ് എലിശല്യം. വീടിന്റെ മുക്കിലും മൂലയിലും ഓരോ എലികൾ കയറി വരികയും പിന്നീട് അവ കൂടുതലായി തെറ്റി പെറ്റ് പെരുകുകയും ചെയ്യുന്നതാണ്. ഇത്തരത്തിൽ എലികൾ കൂടുതലായി വീടിനകത്ത് കാണുമ്പോൾ അത് പലതരത്തിലുള്ള പ്രശ്നങ്ങൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കുന്നു. ആഹാര പദാർത്ഥങ്ങളും വസ്ത്രങ്ങളും പേപ്പറുകളും എന്നിങ്ങനെ ഒട്ടനവധി വസ്തുക്കൾ കടിച്ചു കീറി ഇടുന്ന അവസ്ഥയും കാണാവുന്നതാണ്.
ഇത്തരത്തിൽ എലിശല്യം വീടുകളിൽ രൂക്ഷമാകുകയാണെങ്കിൽ ആഹാര പദാർത്ഥങ്ങൾ ഒന്നും പുറത്ത് വെക്കാൻ സാധിക്കാത്ത അവസ്ഥയാണ് കാണുന്നത്. കൂടാതെ ഇവ പല തരത്തിലുള്ള രോഗങ്ങൾ പരത്തുകയും ചെയ്യുന്നതാണ്. അതിനാൽ തന്നെ ഇവയെ പെട്ടെന്ന് തന്നെ നമ്മുടെ വീട്ടിൽ നിന്ന് ഇല്ലായ്മ ചെയ്യേണ്ടതാണ്.
പലരും എലികളെ പൂർണമായും ഒഴിവാക്കുന്നതിനുവേണ്ടി എലിവിഷം പോലെയുള്ള മാരക മായിട്ടുള്ള പദാർത്ഥങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ കുട്ടികളുള്ള വീടുകളിൽ ഉപയോഗിക്കുന്നത് വളരെ ദോഷഫലങ്ങളാണ് ഉണ്ടാക്കുക. അത്തരത്തിൽ ഒട്ടും സൈഡ് എഫക്ട് ഇല്ലാതെ തന്നെ ഏതു വീട്ടിൽ നിന്ന് തുറക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു മാർഗമാണ് ഇതിൽ കാണിക്കുന്നത്. ഇതിനായി നമ്മുടെയെല്ലാം വീട്ടിൽ സുലഭം ആയിട്ടുള്ള ഈ ഒരു പൊടി മാത്രം മതിയാകും.
അല്പം ഗോതമ്പ് പൊടി ഉണ്ടെങ്കിൽ വളരെ എളുപ്പം എലികളെ നമുക്ക് തുരത്താൻ സാധിക്കുന്നതാണ്. ഇതിനായി ഒന്നോ രണ്ടോ ടീസ്പൂൺ ഗോതമ്പ് പൊടിയിലേക്ക് ഒരു വലിയ പാരസെറ്റമോൾ നല്ലവണ്ണം പൊടിച്ച് ചേർക്കേണ്ടതാണ്. പിന്നീട് അല്പം വെള്ളം ഉപയോഗിച്ച് അത് മിക്സ് ചെയ്ത് എടുക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.