ആരോഗ്യം ഇരട്ടിയാകുന്നതിനും നല്ല കൊഴുപ്പ് വർദ്ധിപ്പിക്കാൻ കിടിലൻ വഴി.

ഇന്ന് നമുക്ക് കശുവണ്ടി പരിപ്പിലെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വൃക്കയുടെ ആകൃതിയിലുള്ള രുചികരമായ അണ്ടിപ്പരിപ്പ് പായസങ്ങളിലും മറ്റ് ഭക്ഷണ വിഭവങ്ങളിലുമൊക്കെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. പോഷവും ഉപയോഗിക്കാൻ സൗകര്യമുള്ളതുമാണിത് നിരവധി ന്യൂട്രിയന്റുകൾ അടങ്ങിയ അണ്ടിപ്പരിപ്പ് മെറ്റപോളിസം വർദ്ധിപ്പിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. നല്ല കൊഴുപ്പുകൾ അടങ്ങിയതും കൊളസ്ട്രോൾ രഹിതവുമായ അണ്ടിപ്പരിപ്പ് ചീത്ത കൊളസ് കുറയ്ക്കാൻ സഹായിക്കും.

   

ഇത് ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും. കൊഴുപ്പുകൾ പൂർണമായും ഒഴിവാക്കുന്നത് ശരീരത്തിന് ഉപകാരപ്പെടും എന്നാണ് പലരും കരുതുന്നത്. ശരിയല്ല കൊഴുപ്പുകൾ അടക്കമുള്ള ഘടകങ്ങളിൽ നിന്ന് ശരീരത്തിന് നോട്രീകൾ ആവശ്യമാണ് അനാരോഗ്യകരമായ ഭക്ഷണങ്ങൾക്ക് പകരം കശുവണ്ടി കഴിക്കുന്നത് ഇവ ലഭ്യമാക്കും. എല്ലുകളുടെ ബലത്തിനും പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്ന മഗ്നീഷ്യം ധാരാളമായി കശുവണ്ടിയിൽ അടങ്ങിയിരിക്കുന്നു.

ഏകദേശം ദിവസത്തിൽ 300 മുതൽ 750 മില്ലിഗ്രാം മഗ്നീഷ്യം നമുക്ക് ആവശ്യമുണ്ട്. ഇത് അസ്ഥികളിലേക്ക് ആകിരണം ചെയ്യപ്പെടുന്ന കാൽസ്യത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. സോഡിയത്തിന്റെ അളവ് കുറഞ്ഞതും പൊട്ടാസ്യം ഉയർന്നു തോതിൽ ഉള്ളതുമായ കശുവണ്ടി രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ ഫലപ്രദമാണ്.സെലീനിയം വിറ്റാമിൻ ഈ പോലുള്ള ആന്റിഓക്സിഡന്റുകൾ അടങ്ങിയ കശുവണ്ടി വിഷാംശങ്ങളെ പ്രതിരോധിക്കുകയും അതുവഴി ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.

കശുവണ്ടിയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന സിങ്ക് അണുബാധയെ ചെറുക്കുന്നു. കശുവണ്ടിയിലെ ഉയർന്ന അളവിലുള്ള കോപ്പർ എൻസൈമുകളുടെ പ്രവർത്തനത്തിലും ഹോർമോൺ ഉത്പാദനത്തിലും തലച്ചോറിന്റെ പ്രവർത്തനത്തിലും പ്രധാന പങ്കു വഹിക്കുന്നു. അനീമിയ തടയുന്നതിനുള്ള ചുവന്ന രക്തക്കുറങ്ങളുടെ നിർമ്മാണത്തിനും കോപ്പർ ആവശ്യമാണ്. വളരെ രുചികരമായ കശുവണ്ടി കഴിച്ചു തുടങ്ങിയ നിർത്താൻ മടി തോന്നും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.