വീട്ടമ്മമാർക്ക് അറിയാത്ത ഇത്തരം കിച്ചൻ ടിപ്സുകൾ കാണാതിരിക്കല്ലേ.

അടുക്കള ജോലികൾ എളുപ്പമാക്കുന്നതിന് വേണ്ടി നമ്മെ സഹായിക്കുന്ന ഒന്നാണ് കിച്ചൻ ടിപ്സ്. അത്തരത്തിൽ ഉപകാരപ്രദമായ കുറച്ച് കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്. ഇത്തരം കിച്ചൻ ടിപ്സുകൾ നമുക്ക് വളരെയധികം ഉപകാരപ്രദമാകും എന്നുള്ളത് തീർച്ചയാണ്. അതിൽ ഏറ്റവും പലപ്പോഴും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കുക്കറിൽ അരിയും പയറും പരിപ്പും എല്ലാം വേവിക്കുമ്പോൾ പുറത്തേക്ക് വെള്ളം വരുക എന്നുള്ളത്.

   

എത്ര തന്നെ കുറച്ച് വെള്ളം കുക്കറിൽ വെച്ചാലും പലപ്പോഴും വിസിലിന്റെ ഇടയിൽ നിന്ന് തിളച്ച് വെള്ളം പുറത്തേക്ക് വരികയും അത് ഗ്യാസ് ടോപ്പുകളിലും മറ്റും വീഴുകയും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. ഈയൊരു അവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടി ഇനി നമുക്ക് ഒരു ടവൽ മാത്രം മതിയാകും. അരിയും പരിപ്പും പയറും എന്നിങ്ങനെ സാധനങ്ങൾ കുക്കറിലിട്ട് വേവിക്കുമ്പോൾ ചുറ്റും ഒരു പഴയ തുണി വെച്ച് കൊടുക്കുകയാണെങ്കിൽ വെള്ളം വരുമ്പോൾ ആ തുണി അത് വലിച്ചെടുത്തു കൊള്ളും.

അതിനാൽ തന്നെ ഗ്യാസ് ടോപ്പിലേക്ക് മറ്റും വെള്ളം വീഴും എന്നുള്ള പേടിയും വേണ്ട. അതുപോലെ നമ്മുടെ വീടുകളിൽ പലപ്പോഴും ഉണ്ടാകുന്ന ഒന്നാണ്പാത്രങ്ങളിൽ ചായക്കറ തങ്ങിനിൽക്കുക എന്നുള്ളത്. സ്ഥിരമായി ഒരു പാത്രത്തിൽ ചായ വയ്ക്കുമ്പോൾ അതിൽ ചായയുടെ കറ തങ്ങിനിൽക്കുകയും എത്രതന്നെ ഉരച്ചാലും കഴുകിയാലും അത് പോകാതെ നിൽക്കുകയും ചെയ്യുന്നു.

ഇത്തരം സാഹചര്യങ്ങളിൽ അവ നീക്കം ചെയ്യുന്നതിന് വേണ്ടി നമുക്ക് ഉപ്പും ചെറു നാരങ്ങയും ഉപയോഗിക്കാവുന്നതാണ്. ആ പാത്രത്തിലേക്ക് അല്പം ഉപ്പിട്ട് കൊടുത്തുകൊണ്ട് ചെറുനാരങ്ങയുടെ പകുതി ഉപയോഗിച്ച് നല്ലവണ്ണം സ്ക്രബ്ബ് ചെയ്യേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.