ഇന്നത്തെ ലോകം എന്ന് പറയുന്നത് സ്വാർത്ഥതയുടെ ലോകമാണ്. സ്വന്തം ജീവിതത്തിൽ ഒരുപടി ഉയരുന്നതിന് വേണ്ടി എന്ത് ക്രൂരകൃത്യവും ചെയ്യാൻ മടിക്കാത്ത തരത്തിലുള്ള ആളുകളാണ് സമൂഹത്തിൽ ജീവിക്കുന്നത്. തന്റെ ഉയർച്ചയ്ക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് ഇന്ന് കാണുന്ന ഓരോരുത്തരും. അവർക്ക് തന്റെ കാര്യം മാത്രമാണ് പ്രാധാന്യം.
തന്റെ ചുറ്റുപാടും ആരെങ്കിലും സങ്കടപ്പെട്ടിരിക്കുന്നുണ്ടോ ആരുടെയെങ്കിലും ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ എന്നൊന്നും ഇന്നത്തെ സമൂഹത്തിൽ ഉള്ളവർ ചിന്തിക്കുക പോലുമില്ല. അവരുടെ ജീവിതം എന്നും നന്നാകണം എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. അത്തരമൊരു സമൂഹത്തിൽ വളരെ വേറിട്ട ചിന്താഗതിയുള്ള ഒരു യുവതിയെയാണ് ഇതിൽ കാണുന്നത്. മീര ഇപ്പോൾ പുതിയ സ്ഥാപനത്തിലേക്ക് മാറ്റം കിട്ടി വന്നിരിക്കുകയാണ്. അങ്ങനെയിരിക്കുമ്പോൾ ബസ് യാത്രയ്ക്ക് വേണ്ടി ബസ്റ്റോപ്പിൽ വെയിറ്റ് ചെയ്യുമ്പോഴാണ് നിത്യവും ഒരു കീറിപ്പറഞ്ഞ വസ്ത്രം ധരിച്ച സ്ത്രീയെ കാണുന്നത്.
കാഴ്ചയിൽ വളരെ വിരൂപിയായിരുന്നു ആ സ്ത്രീ. മാനസിക സമനില തെറ്റിയ വ്യക്തിയെപ്പോലെ ആ സ്ത്രീ മറ്റുള്ളവരുടെ മുഖത്ത് നോക്കി തെറിയും മറ്റു ആക്ഷേപങ്ങളും പറഞ്ഞിരുന്നു. അവർ കൈ നീട്ടുമ്പോൾ ആരെങ്കിലും കാശ് കൊടുത്തിട്ടില്ലെങ്കിൽ അവർക്കെതിരെ വാ തോരാത്ത ചീത്തവിളിയാണ് അവർ സമ്മാനിച്ചിരുന്നത്.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം മീര ബസ്റ്റോപ്പിൽ എത്തി അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങിക്കുമ്പോൾ ആണ് ആ സ്ത്രീ മറ്റുള്ളവരെ മുൻപിൽ വിശക്കുന്നു എന്ന് പറഞ്ഞ് കൈ നീട്ടുന്നത് കണ്ടത്. ഇത് കണ്ട ഉടനെ അവളുടെ മനസ്സിൽ സഹതാപം പൂവിടുകയും അവൾ ബ്രഡും മറ്റ് സാധനങ്ങൾ ആ സ്ത്രീയ്ക്ക് വാങ്ങി കൊടുക്കുകയും ചെയ്തു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=Y6YheaMJmMg