കർക്കിടകത്തിലെ മുപ്പെട്ട് വെള്ളിയിൽ ഈയൊരു കാര്യം ചെയ്യൂ മഹാഭാഗ്യമായിരിക്കും ഫലം.

2024 ജൂലൈ മാസം ഇരുപതാം തീയതി വെള്ളിയാഴ്ച വളരെയധികം വിശേഷപ്പെട്ട ഒരു ദിവസമാണ്. കർക്കിടകത്തിലെ മുപ്പെട്ട് വെള്ളിയാണ് അന്നേദിവസം. ദേവികളുടെ ദേവിയായ ലക്ഷ്മി ദേവി നമ്മുടെ വീട്ടിലേക്ക് കടന്നു വരികയും നമുക്ക് ഒട്ടനവധി അനുഗ്രഹങ്ങളും ഉയർച്ചകളും സമ്മാനിക്കുന്ന അതിപ്രധാനമായിട്ടുള്ള ഒരു ദിവസമാണ് കർക്കിടകത്തിലെ മുപ്പെട്ട് വെള്ളി എന്ന ഈ ദിവസം.

   

അതുപോലെ തന്നെ ഈയൊരു ദിവസം പ്രദോഷം ആയതിനാൽ തന്നെ ശിവ ഭഗവാന്റെ അനുഗ്രഹവും കൂടുതലായി നമ്മുടെ വീട്ടിലേക്ക് കടന്നു വരുന്ന അതിപ്രധാന ദിവസം കൂടിയാണ്. അതിനാൽ തന്നെ ഈയൊരു ദിവസം ലക്ഷ്മി ദേവിയെ നമ്മുടെ വീടുകളിലേക്ക് ആനയിക്കുന്നതിനു വേണ്ടി ചില കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

അതിനാൽ തന്നെ ഈ വെള്ളിയാഴ്ച സന്ധ്യാസമയങ്ങളിൽ നിലവിളക്ക് തെളിയിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ നിർബന്ധമായും നാമോരോരുത്തരും ചെയ്യേണ്ടതാണ്. അത്തരത്തിൽ മുപ്പെട്ട് വെളിയിൽ നിലവിളക്ക് തെളിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അന്നേദിവസം 6 40 നും 6 50 നും ഇടയിലുള്ള സമയം വേണം നാം ഓരോരുത്തരും വീടുകളിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാം. ഇത്തരത്തിൽ നിലവിളക്ക് തെളിയിക്കുമ്പോൾ അഞ്ചു തിരിയിട്ട് നിലവിളക്ക് തെളിയിക്കാൻ നാമോരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നെയ് വിളക്കാണ് തെളിയിക്കുന്നത് എങ്കിൽ സർവ്വ ഐശ്വര്യം തന്നെ ജീവിതത്തിലേക്ക് കടന്നു വരുന്നതാണ്.അതോടൊപ്പം തന്നെപൂജാമുറിയിലെ ലക്ഷ്മിദേവിയുടെ ചിത്രത്തിനു മുൻപിൽ പൂമാല സമർപ്പിക്കുന്നതും ശുഭകരമാകുന്നു. ലക്ഷ്മി ദേവിയുടെ ചിത്രം വീടുകളിൽ ഇല്ലെങ്കിൽ നിലവിളക്ക് തെളിയിക്കുമ്പോൾ അതിന് അടിയിൽ പൂക്കൾ സമർപ്പിക്കുകയോ പൂമാല സമർപ്പിക്കുകയോ ചെയ്താൽ മതി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.