ബക്കറ്റുകളിലെ എത്ര വലിയ അഴുക്കും വഴുവഴുപ്പും നിമിഷനേരം കൊണ്ട് പരിഹരിക്കാം.

ഓരോരുത്തരും വളരെയധികം മടിയോടുകൂടി ചെയ്യുന്ന ഒരു ജോലിയാണ് ക്ലീനിങ്. ബാത്റൂം ക്ലീനിങ് ആയാലും മറ്റെന്ത് ക്ലീനിങ് ആയാലും വളരെയധികം ബുദ്ധിമുട്ടിയും മടിയോടും കൂടിയാണ് നാം അത് ചെയ്തെടുക്കാറുള്ളത്. നമ്മുടെ വീട്ടിൽ പലപ്പോഴും നാം ക്ലീൻ ചെയ്യേണ്ടി വരുന്ന ഒന്നാണ് ബക്കറ്റും കപ്പുമെല്ലാം.

   

ബാത്റൂമുകളിൽ നാം വയ്ക്കുന്ന ബക്കറ്റിലും കപ്പിലും പലപ്പോഴും നല്ലവണ്ണം വഴുവഴുപ്പും അഴുക്കുകളും പറ്റിപ്പിടിച്ചിരിപ്പുണ്ടാകും. എത്ര വില കൊടുത്തു വാങ്ങിയ സോപ്പുംപടിയും ഡിഷ് വാഷും എല്ലാം ഉപയോഗിച്ച് കഴുകിയാലും ബക്കറ്റുകളിലെ വഴുവഴുപ്പ് നീങ്ങാതെ അങ്ങനെ തന്നെ നിൽക്കുന്നതായി കാണാൻ കഴിയുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ നാം സ്റ്റീലിന്റെ സ്ക്രബർ കൊണ്ട് നല്ലവണ്ണം ഉറച്ചിട്ടാണ് ആ വഴുവഴുപ്പ് നീക്കം ചെയ്യാറുള്ളത്.

ഇങ്ങനെ സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച് ബക്കറ്റും കപ്പും ക്ലീൻ ചെയ്യുമ്പോൾ അതിൽ നിറയെ സ്ക്രാച്ചുകൾ വന്നുഭവിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ വളരെ പെട്ടെന്ന് തന്നെ ബക്കറ്റുകളിൽ നിന്ന് വഴുവഴുപ്പും അഴുക്കുകളും നീക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ മെത്തേഡ് ആണ് ഇതിൽ കാണുന്നത്. നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു പ്രൊഡക്ട് ഉപയോഗിച്ചിട്ടാണ് ഈ ഒരു വഴുവഴുപ്പ് നാം നീക്കം ചെയ്യുന്നത്. ഇതിനായി ഒരു പിടി പൊടിയുപ്പ് മാത്രം മതിയാകും.

പൊടിയുപ്പിലെ പകരം കല്ലുപ്പ് എടുക്കാൻ പാടില്ല. കല്ലുപ്പ് ഉപയോഗിക്കുകയാണെങ്കിൽ ബക്കറ്റിൽ കൂടുതൽ സ്ക്രാച്ചുകൾ ഉണ്ടാകുന്നതാണ്. അത്തരത്തിൽ ബക്കറ്റും കപ്പും കഴുകുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഒരല്പം ഉപ്പ് എടുത്ത് കപ്പിന് മുകളിലും ബക്കറ്റിന് മുകളിലും പുരട്ടി കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.