മോനേ വല്ലതും കഴിച്ചിട്ട് പോടാ ഓഫീസിലേക്ക് ഇറങ്ങുമ്പോൾ പിന്നിൽ നിന്നും അമ്മയുടെ ശബ്ദം എനിക്ക് വേണ്ട ആ മുഖത്ത് പോലും നോക്കാതെയാണ് ഞാൻ ഉത്തരം പറഞ്ഞത്. ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുമ്പോൾ അമ്മ ചോറ് പാത്രം എന്റെ നേരെ നീട്ടി അതിലേക്കൊന്നു കൂടി ചെയ്യാതെ ഞാൻ വണ്ടി മുമ്പോട്ട് എടുത്തു മുന്നോട്ടുപോയി കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ടത് ചോറ്റുപാത്രം കയ്യിൽ പിടിച്ച് കണ്ണുതുറക്കുന്ന അമ്മയെയാണ്.
ആ കണ്ണുനീർ എന്നിൽ ഒരു വികാരവും ഉണ്ടാക്കിയില്ല കാരണം അത്രയ്ക്ക് വെറുപ്പായിരുന്നു എനിക്ക് ആ സ്ത്രീയോട്. തന്തയില്ലാത്തവൻ എന്ന വിളി ഓരോ തവണ കാതിൽ മുഴങ്ങുമ്പോഴും ആ വെറുപ്പ് കൂടി വന്നു പ്രണയം നടിച്ചു കൂടെ കൂടിയവൻ അമ്മയ്ക്ക് കൊടുത്ത സമ്മാനമായിരുന്നു. അവിഹിതഗര്‍ഭം പേറി അവളെ വീട്ടുകാരും നാട്ടുകാരും പടിയടച്ചു പിണ്ഡം വെച്ചു ഇതുവരെ എനിക്ക് ജന്മം ആരാണെന്ന് പറഞ്ഞിട്ടില്ല.
ഞാൻ ഒട്ടും ചോദിച്ചിട്ടുമില്ല. അത്രപോലും എനിക്ക് സ്ത്രീയോട് സംസാരിക്കാൻ ദേഷ്യമായിരുന്നു. അപ്ലിക്കേഷൻ ഫോമുകളിൽ അച്ഛന്റെ പേര് പൂരിപ്പിക്കാതെ വരുന്ന ഒരു അവസ്ഥ അത് കാണുന്നവരുടെ നോട്ടം പുച്ഛം പരിഹാസം ഇതൊക്കെ എന്റെ മനസ്സിലെ വെറുപ്പും ദേഷ്യവും ആളുകൾ കത്തിച്ചു. നിങ്ങൾ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചിട്ടില്ല എന്തിന് വിളമ്പിത്തരാൻ പോലും ഞാൻ അനുവദിച്ചിട്ടില്ല.
ഒരു വീട്ടിൽ രണ്ട് അപരിചിതരെപ്പോലെ പലപ്പോഴും ആ കണ്ണു നിറയുന്നൊരു ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ആ കണ്ണുനീരിനോട് പുച്ഛം മാത്രമേ തോന്നിയിട്ടുള്ളൂ.പഴയ കാര്യങ്ങൾ ആലോചിച്ചു ഓഫീസിൽ എത്തിയത് അറിഞ്ഞില്ല ഉച്ചയ്ക്ക് സ്ഥിരം കടയിലെ ഊണും കഴിഞ്ഞ് ഒരു സിഗരറ്റ് പുകച്ചു കൊണ്ടിരിക്കുമ്പോഴാണ് മുമ്പിൽ ഒരു കൈ നീണ്ടു വന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.