ബാത്റൂമിലെയും വസ്ത്രങ്ങളിലെയും എത്ര വലിയ കറയും കരിമ്പനും നീക്കാൻ ഇനി എന്തെളുപ്പം.

നമ്മുടെ വീടുകളിൽ നിന്ന് നാം വലിച്ചെറിഞ്ഞു കളയുന്ന ഒന്നാണ് മുട്ടത്തോട്. ഏറെ ആരോഗ്യകരമായ മുട്ട എടുത്തതിനുശേഷം അതിന്റെ തോട് പൊതുവേ നാം ചെടികളുടെ ചുവട്ടിലോ അല്ലെങ്കിൽ തെങ്ങിന്റെ ചോട്ടിലേക്ക് ആണ് വലിച്ചെറിഞ്ഞു കളയാറുള്ളത്. എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. മുട്ടയിൽ എത്രതന്നെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് അത്രതന്നെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ടത്തോട്. ഈ മുട്ടത്തോട് ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിലെ പലതരത്തിലുള്ള ക്ലീനിങ്ങും നടത്താവുന്നതാണ്.

   

നല്ലൊരു ക്ലീനിങ് ഏജന്റ് കൂടിയാണ് മുട്ടത്തോട്. ഈ മുട്ടത്തോട് ക്ലീനിങ്ങിന് ഉപയോഗിക്കുന്നതിന് വേണ്ടി നല്ലൊരു മിശ്രിതം തയ്യാറാക്കാവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം മുട്ടയുടെ മിക്സിയുടെ ജാറിൽ ഇട്ട് നല്ലവണ്ണം പൊടിച്ചെടുക്കേണ്ടതാണ്. ഇങ്ങനെ മിക്സിയുടെ ജാറിൽ ഇട്ട് മുട്ടത്തോട് പൊടിച്ചെടുക്കുമ്പോൾ മിക്സിയുടെ ജാറിന്റെ മൂർച്ച ഇരട്ടിയായി കൂടുന്നത് ആയിരിക്കും.

പിന്നീട് ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് രണ്ട് സ്പൂൺ പൊടിയുപ്പും രണ്ട് സ്പൂൺ സോഡാ പൊടിയും രണ്ടു സോപ്പ് പൊടിയും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. ഈയൊരു മിശ്രിതത്തിലെ നല്ലൊരു തരിതരിപ്പ് ഉണ്ടാകുന്നതാണ്. ഈ തരി തരിപ്പ് ഉപയോഗിച്ച് നമുക്ക് ഏതൊരു പാത്രങ്ങളിലെയും എത്ര വലിയ കറയും എളുപ്പത്തിൽ നീക്കാവുന്നതാണ്.

പാത്രങ്ങളിലെ കറ മാത്രമല്ല എത്ര നിറമില്ലാത്ത കറപിടിച്ച വസ്ത്രങ്ങളിലെയും കറ കളയുന്നതിനും വസ്ത്രങ്ങൾ വെളുപ്പിക്കുന്നതിനും ഈയൊരു മിശ്രിതം നമ്മെ സഹായിക്കുന്നതാണ്. അതുപോലെതന്നെ അഴുക്കുപിടിച്ച ബാത്റൂമും ടോയ്‌ലറ്റും നിഷ്പ്രയാസം ക്ലീൻ ചെയ്യാനും ഇത് നമ്മെ ഓരോരുത്തരെയും സഹായിക്കുന്നതും ആണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.