പലതരത്തിലുള്ള വസ്ത്രങ്ങൾ ആണ് ദിവസവും നാം ഉപയോഗിക്കാറുള്ളത്. അവയിൽ തന്നെ ഹെവി വർക്ക് ആയിട്ടുള്ള വസ്ത്രങ്ങളും പെടുന്നു. പല ഫംഗ്ഷനുകൾക്കും ഇത്തരത്തിൽ ഹെവി ടൈപ്പ് ആയിട്ടുള്ള വസ്ത്രങ്ങൾ ഇട്ടു പോകുമ്പോൾ അതിൽ പലപ്പോഴും കറകൾ പറ്റിപ്പിടിക്കാറുണ്ട്. ഇത്തരത്തിൽ കറകൾ പറ്റിപ്പിടിക്കുമ്പോൾ ആ വസ്ത്രങ്ങൾ നിന്ന് അവ നീക്കം ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടാണ്. ഹെവി വർക്കുള്ള വസ്ത്രങ്ങൾ ആയതിനാൽ തന്നെ അത് സാധാരണ രീതിയിൽ കല്ലിലിട്ട് ഉരച്ചും ബ്രെഷ്കൊണ്ട് ഉരച്ചും നമുക്ക് കഴുകാൻ പറ്റില്ല.
അങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ വസ്ത്രങ്ങൾ കേടായി പോകും. അതിനാൽ തന്നെ നല്ലവണ്ണം വർക്കുള്ള വസ്ത്രങ്ങൾ പൊതുവേ ഡ്രൈ ക്ലീനിങ് കൊടുക്കാറാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ വളരെയധികം പൈസ ചെലവാകുകയും അതുപോലെ തന്നെ വസ്ത്രങ്ങൾ കൊണ്ടുകൊടുക്കാനും തിരികെ മേടിക്കാൻ പോകാനും വളരെയധികം ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.
ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ വീട്ടിൽ വച്ച് കൊണ്ട് തന്നെ നല്ല വർക്കുള്ള വസ്ത്രങ്ങളിലെ ഏതൊരു കറയും നമുക്ക് നീക്കം ചെയ്യാവുന്നതാണ്. അതിനായിട്ടുള്ള ഒരു കിടിലൻ റെഡിയാണ് ഇതിൽ കാണുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ വസ്ത്രങ്ങളിലെ ഏതൊരു കറയും വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്.
അതുമാത്രമല്ല വസ്ത്രങ്ങളുടെ പുതുമ നഷ്ടപ്പെടാതെ തന്നെ നമുക്ക് ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് കറപിടിച്ച ഭാഗത്ത് നല്ലവണ്ണം പൗഡർ ഇട്ടു കൊടുക്കുകയാണ്. പിന്നീട് ഒരു സ്പോഞ്ച് ഉപയോഗിച്ച് അതിനുമുകളിൽ റബ്ബ് ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.