നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ഉണ്ടാകുന്ന ഒന്നാണ് അഴുക്ക് പിടിച്ച തലയിണകൾ. മാസങ്ങളോളം വർഷങ്ങളോളം ഇത്തരത്തിൽ തലയിണകൾ ഉപയോഗിക്കുമ്പോൾ അവയിൽ അഴുക്കുകൾ പറ്റി പിടിക്കുകയും അവയിൽ നിന്ന് ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. കുട്ടികളും പ്രായമായവരും ഉള്ള വീടുകളിൽ ആണ് ഇത്തരം ഒരു അവസ്ഥ കൂടുതലായി കാണുന്നത്. ഇത്തരത്തിൽ തലയിണകളിൽ അഴുക്കുകളും കറകളും പറ്റി പിടിക്കുമ്പോൾ പൊതുവേ നാം ഓരോരുത്തരും വെയിലത്ത് കൊണ്ട് ഇടുകയും അത് ചൂടായതിനു ശേഷം വീണ്ടും ഉപയോഗിക്കുകയും ആണ് ചെയ്യുന്നത്.
എന്നാൽ ഇനി തലയിണയിലെ ദുർഗന്ധവും അഴുക്കും കളയുന്നതിന് വേണ്ടി വെയിലത്ത് ആവശ്യമില്ല. ബെഡ്ഷീറ്റും പില്ലോ കവറും കഴുകുന്നത് പോലെ തന്നെ നമുക്ക് തലയിണയും കഴുകിയെടുക്കാവുന്നതാണ്. അതുകൊണ്ട് യാതൊരുതരത്തിലുള്ള കുഴപ്പവും തലയിണക്കോ തലയിണയുടെ ഉള്ളിലെ സ്പോഞ്ചിനോ ഉണ്ടാവുകയില്ല.
അത്തരത്തിൽ തലോണയിൽ എത്ര വലിയ കറയും നീക്കം ചെയ്യുന്നതിനുവേണ്ടി നല്ലൊരു സൊല്യൂഷൻ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ഈ ഒരു സൊലൂഷനിൽ അരമുക്കാൽ മണിക്കൂർ തലയിണ മുക്കി വെച്ചാൽ മാത്രം മതി അത് പുതിയതായി കിട്ടുന്നതാണ്. ഇതിനായി ഒരു ബൗളിലേക്ക് ഏറ്റവും ആദ്യം അല്പം പൊടിയുപ്പാണ് ഇട്ടുകൊടുക്കേണ്ടത്. ആവശ്യത്തിന് ബേക്കിംഗ് സോഡയും വിനാഗിരിയും സോപ്പുപൊടിയും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്.
അതിനുശേഷം ഒരു ബക്കറ്റിലേക്ക് ഇത് ഒഴിച്ചു കൊടുത്തു അതിലേക്ക് ഇളം ചൂടുവെള്ളം ഒഴിച്ചുകൊടുക്കേണ്ടതാണ്. പിന്നീട് അഴുക്ക് പിടിച്ച തലയണ അതിൽ അര മുക്കാൽ മണിക്കൂർ മുക്കി വയ്ക്കാവുന്നതാണ്. പിന്നീട് വാഷിംഗ് മെഷീൻ ഇട്ട് രണ്ട് കറക്കം കറക്കിയാൽ മതി തലയിണ പുതിയത് പോലെ വെട്ടി തിളങ്ങുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.