ഓരോ മാതാപിതാക്കളും വളരെയധികം ലാളിച്ചുകൊണ്ടാണ് ഓരോ മക്കളെയും വളർത്തി വലുതാക്കുന്നത്. ഞങ്ങൾക്ക് കിട്ടിയ ആയിട്ടാണ് മാതാപിതാക്കൾ മക്കളെ കാണുന്നത്. അതിനാൽ തന്നെ എന്ത് ബുദ്ധിമുട്ട് സഹിച്ചു അവർ മക്കളെ നല്ല രീതിയിൽ വളർത്തി വലുതാക്കുന്നു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെ വളരെയധികം ത്യാഗം സഹിച്ചും ബുദ്ധിമുട്ട് അനുഭവിച്ചും വളർത്തി വലുതാക്കിയ മാതാപിതാക്കളെ തിരിഞ്ഞുനോക്കാൻ മക്കൾക്ക് നേരമില്ലാതായിരിക്കുകയാണ്.
അച്ഛനെയും അമ്മയുടെയും അടുത്ത് ഒന്ന് ഇരിക്കാനോ അവരുടെ ആഗ്രഹങ്ങൾ എന്തെന്ന് അറിയുവാനോ അവൻ നിറവേറ്റാനോ മക്കൾക്ക് യാതൊരു തരത്തിലുള്ള സമയവുമോ താല്പര്യം ഇല്ല. അതിന്റെ ഒരു ഉദാഹരണമാണ് കൂടി വരുന്ന വൃദ്ധസദനങ്ങൾ. ചെറുപ്പത്തിൽ നമ്മുക്ക് എന്ത് രോഗം വന്നാലും എടുത്തുകൊണ്ട് തോളിലേറ്റി നടക്കുന്ന അച്ഛനും അമ്മയ്ക്കും വയസ്സ് ആകുമ്പോൾ രോഗങ്ങൾ വരുമ്പോൾ വൃദ്ധസദനങ്ങളിലേക്ക് അവരെക്കൊണ്ടിടുകയാണ് ഇന്ന് ചെയ്യുന്നത്.
അതുപോലെ തന്നെ വയസ്സായ അച്ഛനും അമ്മയെയും നോക്കാൻ മടിയായതിന്റെ പേരിൽ കൊല്ലുന്ന മക്കളെ വരെ ഇന്ന് കാണാൻ സാധിക്കുന്നതാണ്. അതിൽ നിന്നെല്ലാം വേറിട്ട ഒരു മകനെയാണ് ഇതിൽ കാണുന്നത്. തന്റെ കിടപ്പിലായ അമ്മയെ പൊന്നുപോലെ നോക്കുന്ന ഒരു മകന്റെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. ജോലിക്കാരനായ മകൻ അമ്മയുടെ എല്ലാ കാര്യങ്ങളും നോക്കിയതിനുശേഷം ആണ് ജോലിക്ക് പോകുന്നത്.
അമ്മയുടെ മലമൂത്രവിസർജനം വൃത്തിയാക്കുന്നതും അമ്മയെ കുളിപ്പിക്കുന്നതും എല്ലാം ഈ മകനാണ്. തന്റെ ഒപ്പം ജോലിചെയ്യുന്ന ഒരു കുട്ടിയുമായി മകനെ അടുപ്പം ഉണ്ടായിരുന്നു. അവൻ തന്റെ അമ്മയെ കാണിക്കുന്നതിനു വേണ്ടി അവളെയും കൊണ്ട് വീട്ടിലേക്ക് വന്നിരിക്കുകയാണ്. കൂടുതലറിയുന്നതിന് വീഡിയോ കാണുക.