ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക വീടുകളിലും പലതരത്തിലുള്ള ഇലക്ട്രിക് ഉപകരണങ്ങളാണ് ഉള്ളത്. അവയിൽ ഒന്നാണ് ഫ്രിഡ്ജ്. ഇന്ന് ചെറുതും വലുതും ആയിട്ടുള്ള ഒട്ടനവധി ഫ്രിഡ്ജുകളും ഇന്ന് നമ്മുടെ വീടുകളിൽ കാണാൻ കഴിയുന്നതാണ്. ഇത്തരത്തിലുള്ള ഫ്രിഡ്ജ് ആഹാരപദാർത്ഥങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിനു വേണ്ടിയാണ് നാം ഉപയോഗിക്കുന്നത്. ഇങ്ങനെ ഫ്രിഡ്ജ് ദിവസവും ഉപയോഗിക്കുമ്പോൾ ഫ്രിഡ്ജിന്റെ ഡോറിന്റെ ഉൾവശങ്ങളിൽ പലപ്പോഴും കരിമ്പനുകളും കറുത്ത പാടുകളും വന്നു പിടിക്കാറുണ്ട്.
ഫ്രിഡ്ജിന്റെ ഉള്ളിലാണ് വരുന്നതെങ്കിൽ അത് നാം തുടച്ചുനീക്കാറുണ്ട്. എന്നാൽ ഈ പറയുന്ന ഭാഗങ്ങളിൽ വരികയാണെങ്കിൽ അത് എത്ര തന്നെ തുണി കൊണ്ട് ഉരച്ചാലും പോകാതെ അങ്ങനെ തന്നെ നിൽക്കുന്നു. ഇത് പെട്ടെന്ന് തന്നെ നീക്കം ചെയ്തില്ലെങ്കിൽ എല്ലാ ഭാഗത്തേക്കും ഇത് സ്പ്രെഡ് ആവുകയും ചെയ്യുന്നതാണ്. ഇതിനെ പൂർണമായും ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാവുന്ന ഒരു ചെറിയ റെമഡിയാണ് ഇതിൽ കാണിക്കുന്നത്.
ഇതിനായി നല്ലൊരു സൊല്യൂഷൻ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കാവുന്നതാണ്. ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഈ സൊലൂഷനിൽ മുക്കി നല്ലവണ്ണം ഉരക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിൽ എല്ലാ കറകളും പോയി കിട്ടുന്നതാണ്. ഈയൊരു സൊലൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം സോപ്പുപൊടി ആണ് വേണ്ടത്.
സോപ്പുപൊടിയിലേക്ക് ആവശ്യത്തിന് വിനാഗിരി ഒരല്പം ഡിഷ് വാഷ് ഒന്നോ രണ്ടോ സ്പൂൺ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്തെടുക്കേണ്ടതാണ്. ഇയൊരു സൊല്യൂഷൻ ഉപയോഗിച്ച് കഴുകുമ്പോൾ കരിമ്പൻ കുത്തുകൾ പോകുക എന്നുള്ളത് മാത്രമല്ല ഇനി അതിലേക്ക് വരാതിരിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.