കുട്ടികളും മുതിർന്നവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു പ്രഭാത ഭക്ഷണം ആണ് പത്തിരി. പ്രഭാതഭക്ഷണം ആയും രാത്രിയിലെ ഡിന്നർ ആയും എല്ലാം പത്തിരി നാം കഴിക്കാറുണ്ട്. കഴിക്കാൻ ഒത്തിരി ഇഷ്ടമാണെങ്കിലും ഇത് ഉണ്ടാക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. തിളച്ച വെള്ളത്തിൽ ഇത് കുഴച്ചെടുക്കാനും അത് കൈകൊണ്ട് നല്ല രീതിയിൽ പരത്തിയെടുക്കുക എന്ന് പറയുന്നത് വളരെ വലിയ ഒരു ജോലി തന്നെയാണ്.
ഇങ്ങനെ പത്തിരി ഉണ്ടാക്കുമ്പോൾ പലപ്പോഴും കനം കൂടുകയും നൈസ് പത്തിരി എന്നുള്ളത് കനമുള്ള പത്തിരിയായി മാറുകയും ചെയ്യുന്നു. എന്നാൽ ഇനി പത്തിരി ഉണ്ടാക്കാൻ ആരും ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. ഒരു കുക്കർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നൈസ് പത്തിരി എത്ര വേണമെങ്കിലും വീട്ടിലുണ്ടാക്കാൻ സാധിക്കുന്നതാണ്.
ഇതിനായി ഒരു കുക്കറിലേക്ക് ഒരു ഗ്ലാസ് പൊടിക്ക് ഒന്നര ഗ്ലാസ് വെള്ളം എന്ന രീതിയിൽ ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് കൊടുത്തുകൊണ്ട് നല്ലവണ്ണം തിളപ്പിച്ച് എടുക്കേണ്ടതാണ്. വെള്ളം നല്ലവണ്ണം തിളച്ചു വരുമ്പോൾ അതിലേക്ക് പൊടി ഇട്ട് കൊടുത്തുകൊണ്ട് ലോ ഫ്ലെയിമിൽ തിളപ്പിക്കേണ്ടതാണ്.
കുറച്ച് സമയം അത് തിളച്ചു കഴിയുമ്പോൾ തീ ഓഫ് ആക്കി കുക്കർ മൂടി വെക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ മാവ് നല്ലവണ്ണം വെന്തു കിട്ടുകയും നല്ല സോഫ്റ്റ് ആയി കിട്ടുകയും ചെയ്യുന്നതാണ്. അത് മാത്രമല്ല മാവ് ഇതിൽ കിടന്ന് വേവുമ്പോൾ അധികം കുഴയ്ക്കേണ്ട ആവശ്യം വരികയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.