കിണ്ടിയും വിളക്കും എത്ര ഉരച്ചിട്ടും വെളുക്കുന്നില്ലേ ? ഇങ്ങനെ ചെയ്യൂ ഇത് നിങ്ങളെ ഞെട്ടിക്കും.

പലതരത്തിലുള്ള പാത്രങ്ങളാണ് നാം നമ്മുടെ വീടുകളിൽ ഉപയോഗിക്കാറുള്ളത്. സ്റ്റീലിന്റെ അലുമിനിയത്തിന്റെ ഓടിന്റെ എന്നിങ്ങനെ ഒട്ടനവധി വിഭാഗങ്ങളിൽ പെടുന്ന പാത്രങ്ങളാണ് ആഹാരം പാകം ചെയ്യുന്നതിനും മറ്റുമായി നാo ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ നാം നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒരു ടൈപ്പ് മാത്രമാണ് ഓട്ട് പാത്രങ്ങൾ. നിലവിളക്ക് കിണ്ടി എന്നിങ്ങനെയുള്ള പാത്രങ്ങളാണ് ഓട്ടുപാത്രങ്ങളായി കൂടുതലായും നമ്മുടെ വീടുകളിൽ കാണാറുള്ളത്.

   

ഇത്തരത്തിലുള്ള ഓട്ടുപാത്രങ്ങളിൽ പലപ്പോഴും അഴുക്കുകളും ക്ലാവും പറ്റിപ്പിടിക്കാറുണ്ട്. കുറെനാൾ ഉപയോഗിക്കാതിരിക്കുമ്പോൾ ഓട്ടുപാത്രങ്ങളിൽ ക്ലാവ് പറ്റി പിടിക്കുകയും എന്നും നിലവിളക്ക് തെളിയിക്കുമ്പോൾ നിലവിളക്കിൽ എണ്ണമയവും കരിയും പറ്റി പിടിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഓട്ടുപാത്രങ്ങളിൽ ഉണ്ടാകുന്ന ഏതൊരു കറിയും നീക്കം ചെയ്യുന്നതിന് വേണ്ടി വളരെ ബുദ്ധിമുട്ടി ഉരച്ചുകഴുകുകയാണ് നാം ചെയ്യാറുള്ളത്.

എന്നാൽ ഇങ്ങനെ ഉരച്ച് കഴുകുമ്പോൾ പലപ്പോഴും നല്ലൊരു റിസൾട്ട് നമുക്ക് ലഭിക്കാറില്ല. എന്നാൽ ഈയൊരു സൊല്യൂഷൻ ഉപയോഗിച്ചുകൊണ്ട് ഓട്ടുപാത്രങ്ങൾ കഴുകുകയാണെങ്കിൽ ഓട്ടുപാത്രങ്ങളിലെ ക്ലാവും കറയും നിഷ്പ്രയാസം നീക്കാവുന്നതാണ്. ഇതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള അല്പം ഉപ്പും പുളിയും മതിയാകും. ഇതിനായി ഏറ്റവും ആദ്യം അല്പം വലിയ പാത്രത്തിലേക്ക് വെള്ളം ഒഴിച്ചുകൊടുത്ത് അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ ഉപ്പ് ചേർത്ത് മിക്സ് ചെയ്യേണ്ടതാണ്.

ഈ വെള്ളത്തിലേക്ക് പിന്നീട് ഒരു നെല്ലിക്കാ വലിപ്പത്തിലുള്ള കോൽപുളി നല്ലവണ്ണം മിക്സ് ചെയ്തു കൊടുക്കേണ്ടതാണ്. ഉപ്പും പുളിയും കൂടി മിക്സ് ആകുന്നതിനുവേണ്ടി 10 15 മിനിറ്റ് ഇത് മാറ്റി വയ്ക്കേണ്ടതാണ്. അതിനുശേഷം ഓട്ടുപാത്രങ്ങൾ ഓരോന്നും അതിൽ മുക്കി വയ്ക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.