വീട്ടുമുറ്റത്തെ എത്ര കറപിടിച്ചതും പഴകിയതുമായ ടൈലുകളും പുതുപുത്തനാക്കാം.

വളരെയധികം ബുദ്ധിമുട്ടി നാം ചെയ്യുന്ന ഒരു ജോലിയാണ് വീടിന്റെ അകവും പുറവും വൃത്തിയാക്കുക എന്നുള്ളത്. ദിവസവും നാം അടിച്ചു വാരി തുടക്കാറുണ്ട്. എന്നാൽ വീടിന്റെ മുറ്റത്ത് വിരിക്കുന്ന ടൈലുകൾ പലപ്പോഴും ദിവസവും അടിച്ചുവാരി കഴുകി ഇടാറില്ല. ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ മാസത്തിൽ ഒരിക്കലോ ആണ് ഇത്തരത്തിൽ മുറ്റത്തുള്ള ടൈലുകൾ നല്ലവണ്ണം വൃത്തിയാക്കാറുള്ളത്. ഇത്തരത്തിൽ കുറെനാൾ ഇങ്ങനെ ടൈലുകൾ വൃത്തിയാക്കാതെ വരുമ്പോൾ അതിന്റെ ഇടയിൽ അഴുക്കുകളും പൊടികളും ചളികളും എല്ലാം പറ്റി പിടിക്കുകയും പിന്നീട് അത് കഴുകുമ്പോൾ വൃത്തിയാക്കാതെ വരികയും ചെയ്യുന്നു.

   

ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ പലതരത്തിലുള്ള ടൈൽ ക്ലീനറുകളും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി അത്തരത്തിലുള്ള ടൈൽ ക്ലീനറുകൾ വാങ്ങിക്കേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ടൈലുകളിലെ അഴുക്കുകളും കറകളും പൂപ്പലുകളും കഴുകി കളയാവുന്നതാണ്.

മഴക്കാലങ്ങളിൽ ആഴ്ചയിലൊരിക്കെ ഇങ്ങനെ കഴുകുകയാണെങ്കിൽ വീട്ടുമുറ്റത്തെ ടൈൽ പുതിയത് പോലെ വെട്ടി തിളങ്ങുന്നത് ആയിരിക്കും. ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് അല്പം സോപ്പുപൊടി ഇട്ടു കൊടുക്കേണ്ടതാണ്. എത്രതന്നെ ടൈലുകൾ വൃത്തിയാക്കാൻ ഉണ്ടോ അതിനനുസരിച്ച് വേണം ഓരോ ഐറ്റം എടുക്കാൻ.

ഈ സോപ്പ് പൊടിയിലേക്ക് പിന്നീട് ആവശ്യത്തിന് സോഡാപ്പൊടിയും ആവശ്യത്തിന് ഹാർപ്പിക്കും ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്ത് അതിലേക്ക് ആവശ്യത്തിനുള്ള വെള്ളവും ചേർക്കേണ്ടതാണ്. പിന്നീട് ഇത് ടൈലുകളിൽ ഒഴിച്ചു കൊടുത്തു ടൈലിന്റെ എല്ലാ ഭാഗത്തേക്കും സ്പ്രെഡ് ചെയ്യേണ്ടതാണ്. ഈ സൊല്യൂഷൻ ഒഴിക്കുന്നതിന് മുൻപായി തന്നെ ടൈലുകൾ നല്ലവണ്ണം അടിച്ചുവാരി വെള്ളം ഒഴിച്ച് കഴുകേണ്ടത് അനിവാരുമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.