വയലറ്റ് കാബേജ് കഴിച്ചാലുള്ള ഗുണങ്ങൾ

കേബേജ് ഇലക്കറികൾ പെട്ട ഒന്നാണ്. ആരോഗ്യ ഗുണങ്ങളേറെയുള്ള നാരുകളുടെ പ്രധാന ഉറവിടം ആണ് ഇത്. സാധാരണ ഇളം പച്ച നിറത്തിലുള്ള കാബേജ് ആണ് നാം ഉപയോഗിക്കാറ്. എന്നാൽ പർപ്പിൾ അഥവാ വൈലറ്റ് നിറത്തിലുള്ള പേജും ലഭ്യമാണ്. വയലറ്റ് നിറത്തിലെ കാബേജിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. റെഡ് കേബേജ് എന്ന് ഇത് അറിയപ്പെടുന്നു. ഈ കാബേജിൽ മറ്റേ കേബേജ് ഇല്ലാത്ത ആന്തോസയാനിൻ എന്നൊരു പ്രത്യേക ഘടകം അടങ്ങിയിട്ടുണ്ട്. നല്ലൊരു ആൻറി ഓക്സിജനും ധാരാളം വൈറ്റമിൻ സി വൈറ്റമിൻ ഈ എന്നിവയുടെ ഉറവിടവും ആണ് ഇത്.

ഇതിലെ സയാനിൻ ലുട്ടിൻ എന്നീ ഘടകങ്ങൾ കണ്ണിൻറെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ. അൾട്രാവയലറ്റ് രശ്മികളിൽ നിന്നും കണ്ണിന് സംരക്ഷണം നൽകുന്നവ. രക്താണുക്കളുടെ നിർമ്മാണത്തിന് പർപ്പിൾ കാബേജ് ഏറെ ഗുണകരമാണ്. ഇത് രക്തചംക്രമണ വ്യവസ്ഥയെ സഹായിക്കും. വയലറ്റ് ക്യാബേജ് ഒരു കപ്പ് കഴിച്ചാൽ 216 മില്ലിഗ്രാം പൊട്ടാസ്യം ലഭിക്കും. ഇതുകൊണ്ടുതന്നെ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഇത് വളരെ ഉത്തമമാണ്. സൾഫർ ധാരാളമടങ്ങിയ ഇത് കൊളസ്ട്രോൾ തോത് കുറയ്ക്കാൻ ഏറെ നല്ലതാണ്.

ഇതുപോലെ യൂറിക് ആസിഡ് കുറയ്ക്കാനും ഇത് വളരെ നല്ലതാണ്. ഫ്രീ റാഡിക്കൽ നോട് ചെറുത്തുനിൽക്കുന്ന ഇതിലെ ആൻറി ഓക്സിഡ് നുകൾ ക്യാൻസർ തടയാൻ നല്ലതാണ്. ക്യാൻസർ കോശങ്ങളുടെ വളർച്ചയ്ക്കും ഇത് കാരണമാകുന്നു. ഇതിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിന് പ്രതിരോധശേഷി ഇത് കഴിച്ചാൽ വർധിക്കും.

വൈറ്റമിൻ കെ ധാരാളം ഉള്ളതുകൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ നിറത്തിലുള്ള കാബേജ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.