ഈ ചെടി വീട്ടിലുള്ളവർ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്

ലാമിയ സി സസ്യ കുടുംബത്തിൽപ്പെടുന്ന ഔഷധസസ്യം മലയാളത്തിൽ ഇതിനെ നീറ്റ് പച്ച എന്നും പേരുണ്ട് ഇംഗ്ലീഷ് ഇതിന് രാജകീയം എന്ന അർത്ഥത്തിൽ ബേസിൽ എന്ന് വിളിക്കുന്നു. ഇന്ത്യയിൽ എല്ലായിടത്തും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യ സസ്യമായും വീട്ടുമുറ്റത്തും ക്ഷേത്ര പരിസരത്തും നട്ടുവളർത്താറുണ്ട്. ചരക സംഹിതയിൽ പരാമർശമുള്ള തുളസി പിരിമുറുക്കം കുറക്കാനുള്ള കഴിവുള്ള ഒരു ഔഷധസസ്യമാണ് കറുത്തു തുളസിക്കും വെളുത്ത തുളസിക്കും യഥാക്രമം കൃഷ്ണതുളസി എന്നും രാമതുളസി എന്നും പറയുന്നു.

ഇതിൽ കൃഷ്ണതുളസിക്കാണ് ഔഷധഗുണം കൂടുതലുള്ളത്. ഭാരതത്തിലെ പല ആചാരങ്ങളിലും തുളസി ഉപയോഗിച്ച് വരുന്നുണ്ട് പൂജകൾക്കും മാലകോർക്കാനും ഇത് ഉപയോഗിക്കുന്നു. കേരളത്തിലെ മിക്ക ഹൈന്ദവ ഗ്രഹങ്ങളിലും മുറ്റത്ത് പ്രത്യേകമായി കിട്ടുന്ന തുളസിത്തറയിൽ നടാറുണ്ട് ചുമ തൊണ്ടവേദന ഉദരരോഗങ്ങൾ എന്നിവയെ ശമിപ്പിക്കുന്നു.

തുളസിയുടെ നിരവധി ഔഷധ ഉപയോഗങ്ങളെ കുറിച്ചാണ്. ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് ചെവി വേദനയെ കുറയ്ക്കാൻ സഹായിക്കും. ത്വക്ക് രോഗങ്ങളെ ശമിപ്പിക്കും ജ്വരം ശമിപ്പിക്കും മൂക്കടപ്പനും ജലദോഷത്തിനും കഫക്കെട്ടിനും തുളസിയിലിട്ട് ആവി പിടിക്കുന്നത് നല്ലതാണ്. തുളസിയുടെ ഇല തണലതിട്ടുണക്കി പൊടിച്ച നാസിക ചൂർണമായ ഉപയോഗിച്ചാൽ ജലദോഷം മൂക്കടപ്പ് എന്നിവയ്ക്ക് ശമനം ഉണ്ടാകും.

ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം തുളസി ഇലകൾ ഇട്ടുവച്ച് രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഇപ്രകാരം ചെയ്യുമ്പോൾ ശരീരത്തിന് നല്ല പ്രതിരോധശേഷി കൈവരും. രണ്ടുമൂന്നു തുളസിയില നിത്യവും ചവച്ച് തിന്നുന്നതും പ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇതിൽ ഇരുമ്പിന്റെ അംശം ധാരാളമായി ഉള്ളതുകൊണ്ട് രക്തക്കുറവിനും ഇത് നല്ലൊരു പരിഹാരമാർഗമാണ്.