തമാശയുടെ പറഞ്ഞ കാര്യം, പിന്നീട് ജീവിതം മാറ്റിമറിച്ചു.

ഇത് അവളുടെ കഥയാണ് നാദിറയുടെ,സ്കൂൾ ഗ്രൂപ്പിൽ ഞാൻ എഴുതിയ കഥകൾ സ്ഥിരമായി വായിച്ച് കമന്റ് പറയുമായിരുന്നു അവൾ. ഗ്രൂപ്പിൽ ആക്റ്റീവ് അല്ലെങ്കിലും കഥകളും കവിതകളും വായിച്ചു മുടങ്ങാതെ അഭിപ്രായം പറയാറുണ്ട് ഒരു ദിവസം വില്ലേജിൽ കരം അടയ്ക്കാൻ ചെന്നപ്പോൾ ഒരാൾ അടുത്തുവന്നു ചോദിച്ചത്. ഡാ അറിയുമോ മാസ്ക് വെച്ചതുകൊണ്ട് ആളെ മനസ്സിലായില്ല. പതിയ മാസ്ക് മാറ്റിയപ്പോഴാണ് നാദിറ ആണ് എന്ന് അറിഞ്ഞത്.

കയ്യിൽ അവളുടെ മകളും ഉണ്ടായിരുന്നു അന്ന് കുറച്ചു നേരം ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അഞ്ചുമിനിറ്റിനുള്ളിൽ 500 വിശേഷങ്ങൾ പങ്കുവച്ചു സ്കൂൾ കഴിഞ്ഞാൽ പിന്നെ കണ്ടിട്ടുണ്ടായിരുന്നില്ല എന്നെക്കുറിച്ച് നിനക്ക് കഥയെഴുതി കൂടെ. സംസാരത്തിനിടയിൽ അവൾ തമാശയായി ചോദിച്ചു ഞാൻ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. കുറച്ചു നേരത്തിനു ശേഷം ഞങ്ങൾ പിരിഞ്ഞു മാസങ്ങൾക്കുശേഷം ഉമ്മാനെ കൊണ്ട് ആശുപത്രിയിൽ പോയപ്പോഴാണ്.

വീണ്ടും അവളെ കാണുന്നത്. ആശുപത്രിയുടെ ഒരു മൂലയിൽ കുട്ടിയെ കൊണ്ട് അവൾ ഇരിക്കുന്നു. മാസ്ക് മതത്തിന്റെ പകുതിമാത്രം വെച്ചത് കൊണ്ട് പെട്ടെന്ന് ആളെ മനസ്സിലായി. മുഖത്തിന് പഴയ പ്രകാശമില്ല എന്നെ കണ്ടിട്ടും ചെറിയ പുഞ്ചിരി അല്ലാതെ ഒന്നും മിണ്ടിയില്ല. കുട്ടിക്ക് പനി ആണെന്ന് മാത്രം പറഞ്ഞു ഡോക്ടറെ കണ്ട് ഉമ്മാക്ക് കാലുവേദനക്ക്.

ഒഴിച്ചുള്ള അതുകൊണ്ട് ഞാൻ പുറത്തുവന്നിരുന്നു. നോക്കുമ്പോൾ എന്തു ആലോചനയോടെ ഇരിക്കുകയായിരുന്നു നാഥുറാം ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു എന്തുപറ്റി മുഖം തിരിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ പറഞ്ഞു. ഞാൻ നിന്നോട് അന്ന് പറഞ്ഞില്ലേ എന്നെ കുറിച്ച് ഒരു കഥ എഴുതാൻ അന്ന് എഴുതാൻ മാത്രമല്ല ജീവിതത്തിൽ ഒന്നും സംഭവിച്ചിട്ടില്ലയിരുന്നു.