മാതളത്തിൽ നിങ്ങൾ അറിയാൻ ഇടയില്ലാത്ത ചില ഔഷധ രഹസ്യങ്ങൾ

പോഷകങ്ങളുടെ കലവറയായി മാതളം കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങൾ ലഭിക്കുന്നുണ്ട്. കാർബോഹൈഡ്രേറ്റ് നിറഞ്ഞ മാതളം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പരിഹാരം കാണുകയും ചെയ്യുന്നു. മാതളത്തിന്റെ തൊലിയും പൂവും കായും എല്ലാം ഔഷധഗുണമുള്ളതാണ്. മാതളത്തിന്റെ തോട് നന്നായി ഉണക്കി പൊടിച്ച് കുരുമുളക് പൊടിയും ഉപ്പും ചേർത്ത് പല്ലുതേക്കുന്നത് ദന്തച്ഛയം തടയുകയും മോണയെ ബലപ്പെടുത്തുകയും ചെയ്യും. വിളർച്ചയുള്ളവർ മാതളം കഴിക്കുന്നത് ശീലമാക്കേണ്ടതാണ്.

   

മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുകയും വിളർച്ച തടയുകയും ചെയ്യും. കൃമി ശല്യം കൊണ്ട് ഉണ്ടാകുന്ന ചൊറിച്ചിൽ മാറാൻ മാതളത്തോട് കറുപ്പ് നിറമാകുന്നതുവരെ വറുത്തശേഷം പൊടിച്ച എണ്ണയിൽ കുഴച്ചു പുരട്ടുന്നത് ഫലപ്രദമാണ്. മാതളത്തിലുള്ള നിരോക്സീകാരികൾ കോശങ്ങളുടെ നശീകരണം തടയുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. മാതളം മുട്ട് അരച്ച് തേനിൽ സേവിക്കുന്നത് കഫത്തിനും ചുമക്കും എതിരെ ഫലവത്താണ്.

മാതളത്തിന്റെ പേരിന്റെ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായം വായിൽ കൊള്ളുക വഴി തൊണ്ടയിലെ അസ്വാസ്ഥ്യം അകറ്റാൻ സാധിക്കും. ഫലങ്ങളുടെ കൂട്ടത്തിൽ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ് മാതളം. ഇത് വിശപ്പ് കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറുപെരുക്കവും മാറ്റുകയും ചെയ്യും. പിത്തരസം ശരീരത്തിൽ അധികമായി ഉണ്ടാകുന്നതു മൂലമുള്ള ശർദിൽ നെഞ്ചരിച്ചിൽ.

വയറുവേദന എന്നിവ മാറ്റാൻ ഒരു ടീസ്പൂൺ മാതളച്ചാറും സമം തേനും ചേർത്ത് കഴിച്ചാൽ മതി. അതിസാരത്തിനും വയറു കടിക്കും മാതളം നല്ലൊരു ഔഷധമാണ്. ഈ അവസ്ഥകളിൽ മാതളം കുടിക്കാൻ നൽകിയാൽ വയറിളക്കം കുറയുകയും ശരീര ക്ഷീണം കുറയുകയും ചെയ്യും. ഗർഭിണികൾ മാതളം കഴിക്കുന്നതിലൂടെ പോഷകം ലഭിക്കുകയും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.