ഷോക്കേറ്റ് വീണ അമ്മക്കുരങ്ങിനെ രക്ഷിച്ചപ്പോൾ കുഞ്ഞു കുരങ്ങന്മാരുടെ ഞെട്ടിക്കും പ്രതികരണം.

മനുഷ്യത്വം മരിച്ചിട്ടില്ല സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് ലൈൻ കമ്പിയിൽ തട്ടി ഷോക്കേറ്റ് വീണ ഒരു അമ്മ കുരങ്ങന്റെ വീഡിയോ. ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് ചാടിപ്പോഴാണ് പിടിവിട്ട് കുരങ്ങൻ ലൈൻ കമ്പി വീഴുകയും ഷോക്കേറ്റ് നിലത്തു വീഴുകയും ചെയ്തത്. അമ്മ വീണതോടുകൂടി കുഞ്ഞുങ്ങളെല്ലാം ചുറ്റുംകൂടി എന്തെങ്കിലും ചെയ്യാൻ വേണ്ടി അവർ നോക്കുന്നുണ്ട് പക്ഷേ ആ കുഞ്ഞുങ്ങൾക്ക് എന്തു ചെയ്യാൻ പറ്റും.

കുരങ്ങൻ വീണതു കണ്ടു നിന്നവർക്ക് മുഖത്ത് എന്തോ വിഷമം ഉണ്ട് താനും. എന്നാൽ നോക്കിനിൽക്കുക മാത്രമേ പലരും ചെയ്തുള്ളൂ. കുരങ്ങന്റെ ആയുസ്സിനെ ഫലം കൊണ്ട് ആകാം നന്മയുള്ള കുറച്ച് ചെറുപ്പക്കാർ ഇത് കാണാനിടയായി. ഒരു കുരങ്ങൻ അല്ലേ എന്ന് വിചാരിച്ച് അവർ ഉപേക്ഷിച്ചില്ല. അതിനെ രക്ഷിക്കുവാൻ ശ്രമിക്കുകയും ചെയ്തു പുറത്തു തട്ടിയും ഇടിച്ചും തിരുമിയും എല്ലാം കുറേനേരം അവർ പരിശ്രമിച്ചുകൊണ്ടിരുന്നു.

കണ്ടുനിന്നവർ കാഴ്ചക്കാരെ പോലെ വരികയും പോവുകയും ചെയ്തു. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ ചെറുപ്പക്കാർ പരിശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ അവരുടെ പരിശ്രമത്തിന് ഫലം കണ്ടു. ആ അമ്മക്കുരങ്ങ് രക്ഷപ്പെട്ടു. ഒരു ജീവൻ ഒപ്പം ആ കുഞ്ഞുങ്ങളുടെ ജീവൻ ആണ് ആ ചെറുപ്പക്കാർ നല്ല മനസ്സുകൊണ്ട് രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട മനുഷ്യനെ പോലും തിരിഞ്ഞു നോക്കാതെ പോകുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. അവർക്കെല്ലാം ഈ ചെറുപ്പക്കാർ ഒരു വലിയ മാതൃക തന്നെയാണ്. ഈ വീഡിയോ ഒത്തിരി കമൻറുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.