പ്രമേഹം നിയന്ത്രിയ്ക്കുവാൻ കോവയ്ക്ക ഇത്തരത്തിൽ കഴിച്ചുനോക്കൂ

പ്രമേഹം ഒരു പ്രായം കഴിഞ്ഞാൽ പലരെയും ബാധിക്കുന്ന ഒരു രോഗമാണ്. പാരമ്പര്യമായി വരുന്ന ഒരു രോഗം കൂടിയാണ്. ജീവിതശൈലി രോഗം എന്നും ഇതിന് പേരുണ്ട്. മധുരമാണ് ഈ രോഗാവസ്ഥയുടെ പ്രധാനമായ ശത്രു. പാരമ്പര്യത്തിനു പുറമെ ജീവിതശൈലി വ്യായാമക്കുറവ് ചില മരുന്നുകൾ സ്ട്രസ് എന്നിവയെല്ലാം തന്നെ പ്രമേഹം അഥവാ ഡയബറ്റിസ് കാരണമാകാറുണ്ട്. പ്രമേഹം വേണ്ട രീതിയിൽ നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ ഹൃദയം തലച്ചോറ് കിഡ്നി ലിവർ എന്നിവയെല്ലാം ഇത് ബാധിക്കും. പലപ്പോഴും ഹൃദയ പ്രശ്നങ്ങൾക്കും സ്ട്രോക്ക് പോലുള്ള അവസ്ഥകൾക്കും വഴിയൊരുക്കുകയും ചെയ്യും.

പ്രമേഹത്തിന് പ്രകൃതി തന്നെ നൽകിയിരിക്കുന്ന ഒരു മരുന്നാണ് നാം പൊതുവെ പച്ചക്കറിയായി ഉപയോഗിക്കുന്ന കോവൽ അഥവാ കോവയ്ക്ക. പ്രമേഹം തടയാൻ ഏറെ സഹായകമായ പച്ചക്കറികളിൽ ഒന്നാണ് ഇത്. ആയുർവേദത്തിൽ കോവയ്ക്ക മധു ശമനി എന്നാണ് അറിയപ്പെടുന്നത്. അതായത് പ്രമേഹം അത് ഡയബറ്റിക് തടയാനുള്ള നല്ല ഒന്നാന്തരം മരുന്ന്. കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നൽകിയ ഇൻസുലിൻ എന്നാണ് അറിയപ്പെടുന്നത്. ഒരു പ്രമേഹരോഗി ദിവസവും 100 ഗ്രാം കോവയ്ക്ക അഥവാ.

കോവൽ കഴിച്ചാൽ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കാനും പ്രമേഹം നിയന്ത്രിക്കുവാനും സാധിക്കും. നശിച്ചുകൊണ്ടിരിക്കുന്ന പാൻക്രിയാസിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും വരെ ഇതിന് സാധിക്കും. കോവയ്ക്ക ഉണക്കിപ്പൊടിച്ച പൊടി പത്തുഗ്രാം വീതം രണ്ടുനേരവും ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ കലക്കി ഭക്ഷണശേഷം കുടിക്കാം.

ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന നല്ലൊരു മരുന്നു കൂടിയാണ് കോവക്കാ. ഇതിലെ വൈറ്റമിൻ സി ആണ് ഈ പ്രത്യേക ഗുണം നൽകുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഒക്കെ നന്നായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.