പോറ്റിവളർത്തിയ അച്ഛൻറെ അവയവങ്ങൾ ഇനി മറ്റുള്ളവരിലൂടെ ലോകത്തെ കാണും.

നിറയെ സ്നേഹിച്ച ഒരു ഹൃദയവും തൊട്ടുണർത്തിയ കൈകളും പകുത്തുനൽകിയ കരണം നോക്കി വളർത്തിയ കണ്ണും ഉൾപ്പെടെ അച്ഛന്റെ അവയവങ്ങൾ ഗീതുവും നീതുവും കൈമാറിയപ്പോൾ അത് ഏഴ് പേർക്ക് പുതുജീവൻ ആയി.കൊല്ലം തിരുവല്ലൂർ ചെമ്പ്ര പിള്ള തൊടിയിൽ എസ് വിനോദിനെ 8 അവയവങ്ങളാണ് എഴു പേർക്കായി കൈമാറിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആദ്യം മൾട്ടി ഓർഗൺ റിട്രീറ്റ് ലൂടെ ഹൃദയം കൈകൾ കരൾ വൃക്കകൾ നേത്രപടല ങ്ങൾ എന്നിവയാണ് ദാനം നൽകിയത്.

കഴിഞ്ഞ വ്യാഴാഴ്ച പകൽ പന്ത്രണ്ടോടെ സ്വകാര്യബസ് ഇടിച്ചാണ് ബൈക്ക് യാത്രികനായ വിനോദ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. വിദേശത്തുള്ള മകൾ ഗീതു അർബുദ രോഗത്തിന് ചികിത്സയിലാണ്.അതിനിടയിലാണ് അച്ഛന്റെ വിയോഗവും. അവയവങ്ങൾ കൊണ്ടുപോകുമ്പോൾ ഒരുനോക്കുകാണാൻ ഭാര്യ സുജാതയും മകൾ നീതു മെഡിക്കൽകോളേജ് എത്തിയിരുന്നു.

എന്നാൽ ആ കാഴ്ച കാണാൻ കെൽപ്പില്ലാതെ അവർ മടങ്ങുകയും ചെയ്തു.ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിൽ, കൈകൾ എറണാകുളം അമൃതയിലും, കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും, ഒരുക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലും ,നേത്ര പടലങ്ങൾ ഗവൺമെൻറ് കണ്ണാശുപത്രിയിലേക രോഗികൾക്കാണ് കൈമാറിയത്. മന്ത്രി വീണ ജോർജ് മെഡിക്കൽ കോളേജ് ട്രാൻസ്പ്ലാൻറ് മാനേജർ ഡോക്ടർ അരുൺ സത്യ ദാസ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. ആരെയും കണ്ണീരിലാഴ്ത്തിയ നിമിഷം തന്നെയായിരുന്നു അദ്ദേഹത്തിൻറെ മരണം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.