പ്ലാവില കൊണ്ടുള്ള ഔഷധഗുണങ്ങൾ

കേരളത്തിൽ പ്ലാവിൻ റെ തണൽ ഏൽക്കാത്ത വീടുകളോ ചക്കയുടെ രുചി അറിയാത്ത മലയാളികളും ഇല്ലെന്ന് നിസ്സംശയം പറയാം. എന്നാൽ പ്ലാവില ഗുണങ്ങൾ അറിയാത്ത ഒട്ടേറെ മലയാളികളുണ്ട്. നമ്മളിൽ പലരും അനുഭവിക്കുന്ന ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം ഏകുവാൻ പ്ലാവില എന്ന് ഒരാൾ വിചാരിച്ചാൽ മതി. പ്ലാവിനെ ഇല ആടിൻറെ തീറ്റയായി മാത്രമാണ് മലയാളികൾ കണ്ടിരുന്നത്. എന്നാൽ അതിൻറെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ പിന്നെ നിങ്ങൾ ഒരിക്കലും ഈവയെ കൈവിടില്ല.

പ്ലാവില വെള്ളത്തിലിട്ട് തിളപ്പിച്ച് ചൂടാറിയതിനു ശേഷം കുടിക്കുന്നത് ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് ഇല്ലാതാക്കുവാനും കുറയ്ക്കുവാനും സഹായിക്കുന്നു. വിറ്റാമിൻ എ സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്ന പ്ളാവില നേത്ര ആരോഗ്യം മികച്ചതാക്കുന്നു. ആൻറി എയ്ജി ഗുണങ്ങളുള്ള രാവിലെ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി സേവനം നമുക്ക് നേടിയെടുക്കാം. ചർമ്മത്തെ പുതുക്കാൻ ഈ വെള്ളത്തിന് കഴിയുമെന്നാണ് കണ്ടെത്തൽ. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പ്ലാവില വെള്ളത്തിൻറെ ഉപയോഗം എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

അതുപോലെ പ്ലാവില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തടവുന്നതും. ചൂടു പിടിക്കുന്നതും എല്ലാം സന്ധിവാതം മൂലമുള്ള ബുദ്ധിമുട്ടുകൾ മാറ്റും. പ്രമേഹ നിയന്ത്രണത്തിനുള്ള ഫലപ്രദമായ മാർഗ്ഗമാണ് പ്ലാവിലെ ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക എന്നത്. ടൈപ്പ് ടു പ്രമേഹരോഗികളിൽ ശരീരത്തിലെ ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്താൻ ഇത് ഫലവത്താണ്. പ്ലാവില വെള്ളത്തിൽ അടങ്ങിയിരിക്കുന്ന തെറാപ്യൂട്ടിക് ഗുണങ്ങൾ പ്രമേഹത്തെ ഇല്ലാതാക്കാൻ സഹായിക്കും.

പ്രമേഹനിയന്ത്രണം മാത്രമല്ല കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാനും ഈ വെള്ളം അത്യുത്തമമാണ്. കാരണം എന്തെന്ന് വെച്ചാൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാൻ സവിശേഷ കഴിവുണ്ട് പ്ലാവില വെള്ളത്തിന്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.