നിങ്ങൾ പഴം പുഴുങ്ങി കഴിക്കുന്നവർ ആണോ?എങ്കിൽ ഇതുകൂടി അറിയുക

വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ച് വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതാണ്. സാധാരണക്കാരൻ തൻറെ ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത് വാഴപ്പഴങ്ങൾ ആണ്. നേന്ത്രപ്പഴം ഞാലിപ്പൂവൻ റോബസ്റ്റ് പാളയംകോടൻ ചെറുപഴം എന്നിവ വാഴപ്പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്. പഴങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഏത്തപ്പഴം ആണ്.

നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം മൂന്നുതരം കാർബോഹൈഡ്രേറ്റുകൾ സമ്പുഷ്ടമാണ്. ബി കോംപ്ളക്സ് വിറ്റാമിനുകൾ നിറഞ്ഞതും ഇരുമ്പുസത്തും നാരി നിൻറെ അംശവും പൊട്ടാസ്യവും കൂടുതൽ ഉള്ളതുമാണ്.  അതിനാൽ തന്നെ ഉയർന്ന ഊർജം പ്രദാനം ചെയ്യുന്ന പഴമാണ് നേന്ത്രപ്പഴം. രണ്ടു പഴം ഒന്നരമണിക്കൂർ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്ന് ഗവേഷകർ കണ്ടെത്തുകയുണ്ടായി. കായികവിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഈ പഴം ഇത്രമാത്രം കഴിക്കുന്നത്.

വാഴപ്പഴത്തിൽ പ്രകൃതിദത്തമായ മൂന്ന് പഞ്ചസാരകൾ ആണുള്ളത്. ഉയർന്ന കാലറിയുള്ള ഒരു പഴം ആയതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിരമായി ഏത്തപ്പഴം കഴിക്കരുത്. സാധാരണ ആരോഗ്യസ്ഥിതി ഉള്ള ഒരാൾക്ക് ഒരു ദിവസം ഒരു ഏത്തപ്പഴം പുഴുങ്ങിയത് അല്ലാതെ ഉപയോഗിക്കാവുന്നതാണ്. എന്നാൽ പ്രമേഹരോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണു നല്ലത്. കാരണം ഇതിൽ കാർബോഹൈഡ്രേറ്റ് കൂടുതലായി ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താൻ ഇടയാകുന്നു.

എന്നാൽ തന്നെയും പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു കാണാത്ത പ്രമേഹരോഗിക്ക് ഇടയ്ക്ക് ഒരു ഏത്തപ്പഴത്തിന് പകുതി ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ മറ്റു സമയത്തെ ആഹാരം കൂടി നിയന്ത്രിക്കണം. ഏത്തപ്പഴത്തിൽ ഓ മറ്റുഭാഗങ്ങളിലും കൊളസ്ട്രോൾ ഒട്ടും തന്നെയില്ല. അതിനാൽ തന്നെ ഉയർന്ന കൊളസ്ട്രോൾ ഉള്ള ഒരാൾ ഏത്തപ്പഴം ഓ മറ്റു വാഴപ്പഴം ഉപയോഗിക്കുന്നതിൽ തെറ്റില്ല. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.