മോണകൾക്ക് ബലം നൽകുന്ന ഈ വെള്ളം നിങ്ങൾ ഉപയോഗിച്ചു നോക്കൂ

സുപരിചിതമായ ഒരു ചൊല്ലുണ്ട് മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നുള്ളത്. കുടംപുളി കളയാനുള്ള ആണെന്നാണ് നാം വിചാരിച്ചിരിക്കുന്നത്. എന്നാൽ അതിൻറെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി അത് കളയാനും ആകില്ല. മരപ്പുളി പിണം പുളി വടക്കൻ പുളി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കുടംപുളി നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ്. കുടംപുളിയുടെ തോട് തന്നെയാണ് പ്രധാന ഉപയോഗഭാഗം. കൂടാതെ തളിരില വിത്ത് വേരിനെ മേൽ തൊലി എന്നിവയും ഉപയോഗിക്കുന്നു.

കുടംപുളി ഔഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. കുടംപുളിയുടെ തോടിൽ അമ്ളങ്ങൾ ധാതുലവണങ്ങൾ മാംസ്യം കൊഴുപ്പ് അന്നജം എന്നിവ അടങ്ങിയിരിക്കുന്നു. ഒരുപാട് അമ്ളങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. കൂടാതെ കാൽസ്യം പൊട്ടാസ്യം എന്നിവയും ഉണ്ട് കുടംപുളി വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നു. ദഹനശക്തി വർദ്ധിപ്പിക്കുന്നു. ശരീരത്തിൽ ചുട്ടുനീറ്റൽ ദാഹം ഇവയും ശമിപ്പിക്കും കുടംപുളി ഹൃദയത്തിന് ബലം കൊടുക്കുന്നതും.

രക്ത ദോഷങ്ങളെ ഇല്ലാതാക്കുന്നതും ആണ് ഇതിലെ ഹൈഡ്രോക്സി സിട്രിക്കാസിഡ് ശരീരത്തിൽ ശേഖരിക്കുന്ന കൊഴുപ്പിനെ അലിയിച്ച് കളയുവാൻ ഉള്ള കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു ഇതുകൂടാതെ കുടംപുളിയുടെ ചില ഔഷധഗുണങ്ങളെക്കുറിച്ച് പറയാം മോണയ്ക്ക് ബലം ലഭിക്കുന്നതിന് കുടംപുളി തിളപ്പിച്ചാറിയ വെള്ളം വായിൽ കൊള്ളുന്നത് നല്ലതാണ്.

കൂടാതെ ചുണ്ട് കൈകാലുകൾ എന്നിവ വിണ്ടുകീറൽ ഉണ്ടാകാതെ ഇരിക്കുന്നതിനും കുടംപുളി നിന്നെടുക്കുന്ന തൈലം പുരട്ടുന്നു. വ്രണങ്ങൾ ഉണങ്ങുന്നതിനും ഈ തൈലം പുരട്ടാം മോണകളിൽ നിന്ന് രക്തം വരുന്ന തരത്തിലുള്ള രോഗങ്ങൾക്കും ഈ തൈലം ഫലപ്രദമാണ് കുടംപുളി ഇട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് മോണ കൾക്ക് ബലം നൽകും കൂടുതൽ കാര്യങ്ങൾ അറിയുവാൻ ഈ വീഡിയോ കാണുക.