മദ്യപിച്ചെത്തിയ ഭർത്താവ് ഉപദ്രവിക്കുന്നു, പരിഹരിക്കാൻ പോയ പോലീസ് രക്ഷപ്പെടുത്തിയത് ഭർത്താവിൻറെ ജീവൻ…

മദ്യപിച്ചെത്തിയ ഭർത്താവ് ക്രൂരമായി മർദ്ദിക്കുന്ന എന്ന പരാതി അന്വേഷിക്കാൻ പോയ തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് രക്ഷിച്ചത് ഭർത്താവിന്റെ ജീവൻ. ഒക്ടോബർ 25 നാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. രാത്രി 11 മണിയോടെയാണ് മർദ്ദിച്ച എത്തിയ ഭർത്താവ് തല്ലുന്നു എന്ന് പരാതി തൃശൂർ മെഡിക്കൽ കോളേജിൽ പോലീസ് സ്റ്റേഷനിൽ ഒരു സ്ത്രീ വിളിച്ചറിയിച്ചത്. ഇതേതുടർന്ന് സ്റ്റേഷനിൽനിന്നും അറിയിച്ചത് പ്രകാരം നൈറ്റ് പെട്രോളിങ്ങ് ഉണ്ടായിരുന്നു സബ് ഇൻസ്പെക്ടർ പി പി ബാബു സിവിൽ പോലീസ് ഓഫീസർ ഗിരീഷും കൂടി ഉടൻ സ്ഥലത്തേക്ക് പോവുകയും.

പോലീസുകാർ സ്ത്രീ വിളിച്ച് അറിയിച്ച വീടിന്റെ അടുത്തെത്തുമ്പോൾ തന്നെ പരാതി പറഞ്ഞ സ്ത്രീ വീടിനുപുറത്ത് നിൽപ്പുണ്ടായിരുന്നു. ഭർത്താവ് സ്ഥിരമായി മദ്യപിച്ചു ഉപദ്രവിക്കുന്നു എന്നാണു ഇവർ പരാതി പറഞ്ഞത്. തുടർന്ന് ഭർത്താവിനെ അന്വേഷിച്ച് പോലീസ് വീടിനുള്ളിൽ കയറി. വീട് ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. വിളിച്ചിട്ടും തുറക്കാതെ ജനൽവഴി നോക്കിയപ്പോൾ വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു ഭർത്താവ് ഇതോടെവാതിൽ തകർത്ത് പോലീസുകാർ വീടിന് ഉള്ളിലേക്ക് കയറി.

ജീപ്പിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു യുവാവ് ഇപ്പോൾ അപകടനില തരണം ചെയ്തു എന്നാണ് മെഡിക്കൽ കോളേജ് അധികൃതർ അറിയിക്കുന്നത്. ഭാര്യ പോലീസിനെ വിളിച്ചു എന്ന കാര്യം അറിഞ്ഞതോടെ ഭർത്താവ് ഭയപ്പെടുകയും അതുമൂലമുണ്ടാകുന്ന മാനനഷ്ടം ആലോചിച്ചപ്പോൾ മരണം തന്നെയായിരിക്കും നല്ലത് എന്ന് ചിന്തിച്ച് ഇരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..