കുട്ടികളിലുണ്ടാകുന്ന കിഡ്നി വീക്കം മുൻകൂട്ടി കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ

കുട്ടികളിലുണ്ടാകുന്ന കിഡ്നിയുടെ വീക്കത്തെ കുറിച്ചാണ് ഇന്ന് ഡോക്ടർ സംസാരിക്കുന്നത്. മൂത്രം കിഡ്നിയിൽ കെട്ടിക്കിടക്കുന്നത് കൊണ്ടുമാത്രമാണ് ഈ രോഗം സാധാരണയായി ഉണ്ടാകുന്നത്. ഇത് കുട്ടികളിൽ വളരെ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്. മുന്നൂറ് കുട്ടികളിൽ ഒന്ന് എന്ന തോതിൽ സാധാരണയായി കാണുന്ന ഒരു അസുഖമാണ്. ഇതിൻറെ കാരണങ്ങളിലേക്ക് നമുക്ക് വരാം. ഇത് കിഡ്നിയിൽ നിന്നും മൂത്രം സാധാരണഗതിയിൽ മൂത്രസഞ്ചിയിൽ എത്തി പുറത്തേക്ക് പോവുകയാണ് ചെയ്യുന്നത്.

ഇതിൻറെ സ്വാഭാവികമായുള്ള പോക്കിന് എവിടെയെങ്കിലും തടസ്സം വരുമ്പോൾ കിഡ്നിയുടെ വീക്കം വരാൻ സാധ്യത ഉണ്ട്. മറ്റൊരു കാരണം മൂത്രം പിന്നിലേക്ക് തിരികെ പോകുന്ന സംഭവങ്ങളാണ്. ബ്ലോക്കുകൾ എവിടെയെല്ലാം ഉണ്ടാകാം. കിഡ്നിയിൽ നിന്നും മൂത്ര കുഴൽ തുടങ്ങുന്ന ഭാഗത്ത് ഇതാണ് സാധാരണമായി കാണപ്പെടുന്ന ഒരു കാരണം. മറ്റൊരു ബ്ലോക്ക് ഉണ്ടാകുവാനുള്ള സാധ്യതയുള്ള സ്ഥലം മൂത്ര കുഴൽ ബ്ലാഡർ മൂത്രസഞ്ചി യിലേക്ക് കടക്കുന്ന ഭാഗത്ത് തടസ്സം ഉണ്ടാകുമ്പോൾ ഇതിൻറെ ഫലം ആയിട്ടും ഇന്നലെ കിഡ്നിയുടെ വീക്കം വരാം.

മൂത്രസഞ്ചിയുടെ അകത്ത് മൂത്ര കുഴൽ തുറക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന വീക്കം ഇതുമൂലം കിഡ്നിയുടെ വീക്കം ഉണ്ടാക്കാം. ആൺകുട്ടികളിൽ മൂത്രസഞ്ചിയുടെ താഴെ ഭാഗത്ത് ഒരു വാൽവ് ഉണ്ടാകാം ചില അവസരങ്ങളിൽ ഇതും കിഡ്നിയുടെ വീക്കം ഉണ്ടാകുവാനുള്ള കാരണങ്ങൾ ആണ്. ഇനി മറ്റൊരു കാരണം മൂത്രം മൂത്രസഞ്ചിയിൽ നിന്ന് തിരിച്ചു കിഡ്നി യിലേക്ക് കയറുന്ന അവസ്ഥ ഇതും കുട്ടികളിൽ കോമൺ ആയി കണ്ടു വരുന്ന കാര്യമാണ്.

ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും ഇതിന് ചികിത്സാ രീതികളെക്കുറിച്ചും ഡോക്ടർ വിശദീകരിക്കുന്നു. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.