കുഞ്ഞിൻറെ ദേഹത്ത് നിരന്തരം പൊള്ളലേറ്റ പാടുകൾ കാരണമന്വേഷിച്ച് മാതാപിതാക്കളും ഡോക്ടർമാർ ഞെട്ടി.

കുഞ്ഞിന്റെ ദേഹത്ത് തുടർച്ചയായ ദിവസങ്ങളിൽ ചുവന്ന പാടുകൾ കാണുകയും നിർത്താതെ കരയും ചെയ്തതോടെയാണ് വീട്ടുകാർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്നത് തുടർന്ന് അലർജിയോ മറ്റോ എന്തെങ്കിലും ആയിരിക്കും എന്നാണ് ഡോക്ടർമാർ കരുതിയത്. ഒരു മാസത്തെ ചികിത്സയുടെയും പൊള്ളലേറ്റ ഭാഗങ്ങൾ സുഖം പ്രാപിക്കുകയും പുതിയ പാടുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു ഇതോടെ സംശയം തോന്നി വ്യക്തമായി പരിശോധിച്ചപ്പോഴാണ് ചുവന്ന പാടുകൾ ഉണ്ടാകുന്നതിന് കാരണം പൊള്ളൽ ആണ് എന്ന് കണ്ടെത്തല് ഡോക്ടർമാർ എത്തിയത്.

കുട്ടി ആരെങ്കിലും ശാരീരികമായി ഉപദ്രവിക്കുന്ന ഉണ്ടോ എന്ന് ഡോക്ടർ ചോദിച്ചു. ഇതിന് കൃത്യമായ ഉത്തരം പറയാൻ മാതാപിതാക്കൾക്ക് സാധിച്ചില്ല. തുടർന്ന് കുഞ്ഞു ഉറങ്ങുന്ന മുറിയിൽ സിസിടിവി ക്യാമറ സ്ഥാപിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വെച്ച് ക്യാമറയിലാണ് അഞ്ചുവയസ്സുകാരിയായ സഹോദരി കുടുങ്ങിയത്. മുറിയിൽ കുഞ്ഞിനെ ഒറ്റയ്ക്ക് മാത്രം ഉള്ള സമയത്ത് മുത്ത് സഹോദരി ദേഹത്ത് പൊള്ളൽ ഏൽപ്പിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ വ്യക്തമാക്കുകയായിരുന്നു.

അടുക്കളയിൽ പോയി ഫോർക്ക് ചൂടാക്കി അഞ്ചു വയസ്സുകാരി ദേഹത്ത് വെക്കുകയായിരുന്നു മാതാപിതാക്കൾ സ്നേഹം കിട്ടുന്നില്ല എന്ന തോന്നലിൽ നിന്നാണ് കുട്ടിയുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റം ഉണ്ടായത് എന്ന് ഡോക്ടർമാർ പറയുന്നു. കുടുംബത്തിലേക്ക് ഒരു പുതിയ ഒരാൾ വരുമ്പോൾ തനിക്ക് ലഭിച്ച സ്നേഹം നഷ്ടപ്പെടുമോ എന്ന തോന്നലാണ് കുട്ടികളെ ഇത്തരത്തിലുള്ള ആപത്ത് ഘട്ടങ്ങളിലേക്ക് നയിക്കുന്നത്. കുട്ടികളെ നോക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.